പൂണെ: നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കളി മൈതാനത്ത് രാമപ്രതിമ നിർമ്മിക്കാനുള്ള നീക്കവുമായി ബി.ജെ.പി. പാർട്ടി ഭരിക്കുന്ന പൂണെ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതരാണ് പ്രതിമ നിർമ്മിക്കാനുള്ള തീരുമാനമെടുത്തത്. നീക്കത്തിനെതിരെ എൻ.സി.പി രംഗത്തെത്തി.
പൂണെ മുൻസിപ്പൽ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്. കൗൺസിലർ വർഷ താപ്കിറാണ് പ്രമേയം അവതരിപ്പിച്ചത്. രണ്ട് കോടി ചെലവിലാകും രാമപ്രതിമ സ്ഥാപിക്കുകയെന്നും കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അയോധ്യയിൽ രാമക്ഷേത്ര നിർമാണം നടക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് പൂണെയിലും പ്രതിമ സ്ഥാപിക്കുന്നത്. രാമന്‍റെ മൂല്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഇത് സഹായകമാവുമെന്ന് ബി.ജെ.പി പറഞ്ഞു.
അതേസമയം തീരുമാനത്തെ എതിർത്ത് എൻ.സി.പി രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി ശ്രമമെന്ന് മുൻ മേയറും എൻ.സി.പി നേതാവുമായ പ്രശാന്ത് ജഗ്ദാപ് പറഞ്ഞു. കോവിഡിൽ നിരവധി വികസന പദ്ധതികൾ മുടങ്ങി കിടക്കുേമ്പാഴാണ് രാമപ്രതിമക്കായി പണം മുടക്കുന്നത്. കഴിഞ്ഞ നാലര വർഷവും കോർപ്പറേഷൻ ഭരിച്ച പാർട്ടി ഒരു വികസനപ്രവർത്തനങ്ങളും നടത്തിയിട്ടില്ലെന്നും അേദ്ദഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.