കശ്മീരി പെൺകുട്ടികൾ കുടുങ്ങിക്കിടക്കുന്നുവെന്ന് ട്വീറ്റ് ചെയ്ത ശഹ്ല റാശിദിനെതിരെ കേസ്
ന്യൂഡൽഹി: പ്രതിഷേധക്കാർ വളഞ്ഞ ഉത്തരാഖണ്ഡിലെ ഡറാഡൂണിലെ ഹോസ്റ്റലിൽ 20ഒാളം കശ്മീരി പെൺകുട്ടികൾ കുടുങ്ങിക്കി ടക്കുന്നുവെന്ന് ട്വീറ്റ് ചെയ്തതിന് ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല മുൻ വിദ്യാർഥി നേതാവ് ശഹ്ല റാശിദിനെത ിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തു. കശ്മീരികൾ ഒഴിഞ്ഞുപോകാൻ ആഹ്വാനം നടത്തിയ ബജ്റംഗ്ദൾ നേതാവിനെതിരെ കേസെടുക്കാതെയാണ് ആ വിവരം പുറത്തെത്തിച്ചതിന് ശഹ്ലക്കെതിരെ ‘ഒരു സമുദായത്തെ മെറ്റാരു സമുദായത്തിനെതിരെ തിരിച്ചുവിട്ടതിന്’ കേസെടുത്തത്.
കശ്മീരി പെൺകുട്ടികളെ ഹോസ്റ്റലിൽനിന്ന് പുറന്തള്ളണമെന്ന് ആവശ്യപ്പെട്ട് ഡറാഡൂണിലെ ഡോൾഫിൻ ഇൻസ്റ്റിറ്റ്യൂട്ട് വളഞ്ഞപ്പോഴാണ് ശഹ്ല ഇക്കാര്യം ട്വിറ്ററിൽ ലോകത്തെ അറിയിച്ചത്. ശനിയാഴ്ചയായിരുന്നു ഇത്. എന്നാൽ, ശഹ്ലയുടെ ട്വീറ്റ് അഭ്യൂഹമായിരുന്നുവെന്നും ജനക്കൂട്ടത്തെ പൊലീസ് പിരിച്ചുവിട്ടിരുന്നുവെന്നുമാണ് ഉത്തരാഖണ്ഡ് പൊലീസ് പറഞ്ഞത്. ശഹ്ലക്കെതിരായ എഫ്.െഎ.ആർ കാര്യങ്ങൾ കൂടുതൽ മോശമാക്കുമെന്ന് കശ്മീരിലെ െഎ.എ.എസ് ഒാഫിസർ ശാഹ് ഫൈസൽ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.