പരസ്യ പ്രചാരണം തീർന്നു; ബിഹാറിൽ ആദ്യഘട്ടം നാളെ

പട്ന: ബിഹാറിൽ നാളെ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 121 സീറ്റുകളിലെ പരസ്യ പ്രചാരണം അവസാനിച്ചു. അവസാന പ്രചാരണദിനത്തിലും മഹാസഖ്യവും എൻ.ഡി.എയും പ്രമുഖ നേതാക്കളുമായി പൊതുയോഗങ്ങൾ കൊഴുപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മൂന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഞ്ചും യോഗങ്ങളിൽ ചൊവ്വാഴ്ച സംസാരിച്ചു.

ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയും യോഗങ്ങളിലും റോഡ്ഷോകളിലും സംബന്ധിച്ചു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മൂന്നു യോഗങ്ങളിൽ പങ്കെടുത്തു. പ്രധാന മന്ത്രി നരേന്ദ്ര മോദി സംസഥാനത്തെ സ്ത്രീ തൊഴിലാളികളുമായി ഓൺലൈനിൽ സംവദിച്ചു.

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപൂർ, ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ താരപൂർ എന്നിവയാണ് നാളെ വോട്ടെടുപ്പ് നടക്കുന്നവയിൽ ഏറ്റവും പ്രധാന മണ്ഡലങ്ങൾ. 243 അംഗ നിയമസഭയിലേക്ക് ബാക്കിയുള്ള 122 സീറ്റുകളിൽ നവംബർ 11ന് ആണ് വോട്ടെടുപ്പ്.

Tags:    
News Summary - Public campaign ends; first phase of election in Bihar tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.