ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ച് കോൺഗ്രസ്. രാഹുൽ ഗാന്ധിയുടേയും ഭാരത് ജോഡോ യാത്രയുടേയും സുരക്ഷയിൽ ആശങ്കയറിയിച്ചാണ് കത്ത്. നിരവധി തവണ യാത്രയുടെ സുരക്ഷയിൽ വീഴ്ചയുണ്ടായെന്ന് കെ.സി വേണുഗോപാൽ അയച്ച കത്തിൽ വ്യക്തമാക്കുന്നു.
ഭാരത് ജോഡോ യാത്രയിൽ ആൾക്കൂട്ടം നിയന്ത്രിക്കാൻ സാധിക്കാതിരുന്നതും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡിസംബർ 24ന് യാത്ര ഡൽഹിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് സുരക്ഷാവീഴ്ചയുണ്ടായത്. പലപ്പോഴും പാർട്ടി പ്രവർത്തകരും യാത്രയിൽ നടക്കാനെത്തുന്നവരുമാണ് രാഹുൽ ഗാന്ധിയെ സംരക്ഷിക്കുന്നത്.
രാജ്യത്ത് ഐക്യവും സമാധാനവും കൊണ്ടു വരുന്നതിനാണ് ഭാരത് ജോഡോ യാത്ര. ഇതിൽ കേന്ദ്രസർക്കാർ വിഭജന രാഷ്ട്രീയം കളിക്കരുതെന്നും കോൺഗ്രസ് കത്തിൽ ആവശ്യപ്പെടുന്നു. കോൺഗ്രസ് നേതാക്കളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടാണ് പാർട്ടി നേതൃത്വം കത്ത് അവസാനിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.