ചീഫ് ജസ്റ്റിസിന് ക്ലീൻ ചിറ്റ്; സുപ്രീംകോടതിക്ക് മുന്നിൽ പ്രതിഷേധം

ന്യൂഡൽഹി: ചീഫ് ജസ്റ്റിനെതിരായ ലൈംഗിക പീഡന പരാതി തള്ളിയ കോടതി നിലപാടിൽ പ്രതിഷേധം. പരാതിക്കാരിയുടെ ഭാഗം കേൾക്ക ാതെ പരാതി തള്ളിയതിനെതിരെ വനിതാ സംഘടനകളും അഭിഭാഷകരുമാണ് സുപ്രീംകോടതിക്ക് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തി യത്.

ഇതേതുടര്‍ന്നു സുപ്രീംകോടതി പരിസരത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു മണ്ഡി മാര്‍ഗ് പൊലീസ് സ്‌റ്റേഷനിലേക്കു മാറ്റി.

സു​പ്രീം​കോ​ട​തി മു​ൻ ജീ​വ​ന​ക്കാ​രി ഉ​ന്ന​യി​ച്ച ലൈം​ഗി​ക​പീ​ഡ​ന പ​രാ​തി ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡെ അ​ധ്യ​ക്ഷ​നാ​യ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സ​മി​തിയാണ് ത​ള്ളിയത്. സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​മാ​രി​ൽ സീ​നി​യോ​റി​റ്റി​യി​ൽ ര​ണ്ടാ​മ​നാ​ണ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡെ. നീ​തി ല​ഭി​ക്കി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി പ​രാ​തി​ക്കാ​രി ബ​ഹി​ഷ്​​ക​രി​ച്ച​ശേ​ഷം ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​യാ​ണ്​ ജ​സ്​​റ്റി​സു​മാ​രാ​യ ഇ​ന്ദു മ​ൽ​ഹോ​ത്ര, ഇ​ന്ദി​ര ബാ​ന​ർ​ജി എ​ന്നി​വ​ർ​കൂ​ടി അ​ട​ങ്ങു​ന്ന സ​മി​തി ചീ​ഫ്​ ജ​സ്​​റ്റി​സി​ന്​ ക്ലീ​ൻ​ചി​റ്റ്​ ന​ൽ​കി​യ​ത്. സ​മി​തി റി​പ്പോ​ർ​ട്ട്​ പ​ര​സ്യ​പ്പെ​ടു​ത്തു​ക​യി​ല്ലെ​ന്നും അ​റി​യി​ച്ചു.

Tags:    
News Summary - Protests Outside Supreme Court After Panel Clears Chief Justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.