ഹരിയാനയിൽ കർഷകരുടെ പ്രതിഷേധ ചൂടറിഞ്ഞ് ബി.ജെ.പി നേതാക്കൾ

ചണ്ഡീഗഢ്: ഹരിയാനയിൽ സമരരംഗത്തുള്ള കർഷകർ ബി.ജെ.പി നേതാക്കളെ വളഞ്ഞിട്ട് മർദിച്ചതായി പരാതി. ബി.ജെ.പി നേതാവ് സഞ്ജയ് ടണ്ടൻ, ചണ്ഡീഗഢ് മേയർ രവികാന്ത് ശർമ എന്നിവർക്കാണ് മർദനമേറ്റത്. ഇവരുടെ വാഹനങ്ങൾ നശിപ്പിച്ചതായും പരാതിയുണ്ട്.

കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭത്തിലുള്ള കർഷകർ ബി.ജെ.പി നേതാക്കളെ കായികമായി നേരിടുന്ന സംഭവം ഹരിയാനയിൽ ആദ്യമായാണ്.

ബി.ജെ.പി ഹിമാചൽ യൂണിറ്റിന്‍റെ ചുമതലയുള്ള നേതാവാണ് സഞ്ജയ് ടണ്ടൻ. ചണ്ഡീഗഢിലെ സെക്ടർ 48ലെ മാർക്കറ്റിൽ വ്യാപാരികളുടെ സംഘടന സംഘടിപ്പിച്ച നന്ദിപ്രകാശന പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇദ്ദേഹം.

തനിക്കെതിരെ മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണ് നടന്നതെന്ന് ഇദ്ദേഹം ആരോപിച്ചു. റേഞ്ച് റോവർ വാഹനം തടഞ്ഞുനിർത്തി അടിച്ചു തകർത്തു. പൊലീസ് നോക്കിനിൽക്കെയായിരുന്നു അക്രമം. മേയറുടെ കാറും നശിപ്പിച്ചതായി ടണ്ടൻ പറഞ്ഞു.

അതേസമയം, സംഘർഷ സാധ്യതയുണ്ടെന്നും സ്ഥലത്തു നിന്ന് മാറണമെന്നും ബി.ജെ.പി നേതാക്കളെ പൊലീസ് അറിയിച്ചിരുന്നതായാണ് വിവരം. 

Tags:    
News Summary - Protesting farmers attack BJP leader, mayor’s cars in Chandigarh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.