ന്യൂഡൽഹി: ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി ഡൽഹിയിലെ ഇസ്രായേൽ എംബസിയിലേക്ക് എസ്.എഫ്.ഐ, കെ.ഐ.എസ് ഉൾപ്പെടെയുള്ള ഇടത് വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം. പൊലീസ് വിലക്ക് ലംഘിച്ചുകൊണ്ടായിരുന്നു തിങ്കളാഴ്ച വിദ്യാർഥികൾ പ്രതിഷേധവുമായി ഇസ്രായേൽ എംബസിക്ക് മുന്നിലേക്ക് എത്തിയത്.
ഖാൻ മാർക്കറ്റ് മെട്രോസ്റ്റേഷന് സമീപത്തുനിന്ന് മാർച്ച് ആരംഭിച്ചപ്പോൾതന്നെ എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി. സാനു, വൈസ് പ്രസിഡന്റ് നിതീഷ് നാരായണന്, കേന്ദ്രകമ്മിറ്റിയംഗം ഐഷി ഘോഷ് ഉൾപ്പെടെ 40-ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. ഇതിനു പിറകെ പ്രവർത്തകർ വീണ്ടും പ്രതിഷേധവുമായി എത്തിയതോടെ ഇവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
വിദ്യാർഥികളെ വലിച്ചിഴച്ചാണ് പൊലീസ് കൊണ്ടുപോയത്. പ്രതിഷേധം ഭയന്ന് ഇസ്രായേൽ എംബസി പരിസരത്ത് ഡൽഹി പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. എംബസി സ്ഥിതി ചെയ്യുന്ന റോഡിന്റെ ഇരുവശത്തും ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഗതാഗതം നിരോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.