?????????????? ????, ????? ??????

സൊഹ്​റാബുദ്ദീൻ കേസ്​: മാധ്യമവിലക്കിൽ പ്രതിഷേധം

ന്യൂഡൽഹി: സൊഹ്​റാബുദ്ദീൻ ശൈഖ്​ വ്യാജ ഏറ്റുമുട്ടൽ കൊലക്കേസി​​െൻറ വിചാരണ റിപ്പോർട്ടുചെയ്യുന്നതിന്​ മാധ്യമങ്ങൾക്ക്​ വിലക്ക്​ ഏർപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക സി.ബി.​െഎ കോടതി ജഡ്​ജി എസ്​.ജെ ശർമയുടെ ഉത്തരവിൽ വ്യാപക പ്രതിഷേധം. 
കോടതിതീരുമാനത്തി​​െൻറ യുക്​തി നിയമവൃത്തങ്ങളും മാധ്യമ പ്രവർത്തകരും ചോദ്യംചെയ്​തു. വാർത്ത പ്രസിദ്ധീകരിക്കുന്നതിനുള്ള ഏതൊരു വിലക്കിനെയും അനുകൂലിക്കാൻ കഴിയ​ില്ലെന്ന്​ മുൻ അറ്റോണി ജനറൽ സോളി സൊറാബ്​ജി പറഞ്ഞു. അതല്ലെങ്കിൽ ദേശസുരക്ഷയെ ബാധിക്കുന്ന വിധം തക്കതായ വിഷയങ്ങളുടെ കാര്യത്തിലായിരിക്കണം. പ്രത്യേക സി.ബി.​െഎ കോടതി ജഡ്​ജിയുടെ ഉത്തരവ്​ അസ്വാഭാവികമാണ്​. പരസ്യവിചാരണ നടത്തുന്നതി​​െൻറ അർഥം തന്നെ നീതി നടപ്പാവുന്നത്​ കാണാൻ വേണ്ടിയാണ്​. കോടതിമുറിയിൽ കടക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാം. അല്ലെങ്കിൽ സുരക്ഷാക്രമീകരണം ഏർപ്പെടുത്താം. എന്നാൽ, ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ താൻ കണ്ടിട്ടില്ലെന്ന്​ സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകൻ കൂടിയായ സോളി സൊറാബ്​ജി പറഞ്ഞു. ഉത്തരവിനെതിരെ റിട്ട്​ ഹരജി നൽകാൻ കഴിയും. 

മാധ്യമസ്വാതന്ത്ര്യം മാത്രമല്ല, വിവരങ്ങൾ അറിയാൻ ജനങ്ങൾക്കുള്ള അവകാശവും എടുത്തുകളയുന്ന ഉത്തരവാണിതെന്ന്​ മുതിർന്ന അഭിഭാഷകൻ രവി കദം പറഞ്ഞു. കോടതി നിർദേശം യുക്​തിസഹമല്ലെന്ന്​ ബോം​െബ ഹൈകോടതി മുൻ ജഡ്​ജി രാജൻ കൊച്ചാർ ചൂണ്ടിക്കാട്ടി. നീതിപീഠത്തിലെ തെറ്റായ പ്രവണതയാണിത​്​. കോടതിമുറിയിൽ റിപ്പോർട്ടർ ഇരിക്കുന്നതും വാർത്ത റിപ്പോർട്ടുചെയ്യുന്നതും ഒരു പ്രശ്​നമായി കാണാൻ പാടില്ല. 
വാർത്ത റിപ്പോർട്ടുചെയ്യുന്നതിന്​ വിലങ്ങിടുന്ന പ്രവണതയാണ്​ കണ്ടുവരുന്നതെന്ന്​ ഇക്കണോമിക്​ ആൻഡ്​​ പൊളിറ്റിക്കൽ വീക്ക്​ലി മുൻ എഡിറ്റർ രാംമനോഹർ റെഡ്​ഢി കുറ്റപ്പെടുത്തി. പ്രത്യേക കോടതി ഉത്തരവിനെതിരെ മുതിർന്ന മാധ്യമപ്രവർത്തകരായ രാജ്​ദീപ്​ സർ​േദശായി, മീനാൾ ബാഗൽ എന്നിവരും രംഗത്തുവന്നു

Tags:    
News Summary - Protest on banning Media Reporting On Sohrabuddin Encounter Trial- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.