'ദി വയർ' ഓഫിസിലെ പൊലീസ്​ റെയ്​ഡിൽ പ്രതിഷേധം

ന്യൂഡൽഹി: വാർത്താ പോർട്ടൽ 'ദി വയർ' ഓഫിസിലും എഡിറ്റർമാരുടെ വസതികളിലും ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയതിനെ ഡിജിറ്റൽ മീഡിയ സ്ഥാപനങ്ങളുടെ കൂട്ടായ്മ അപലപിച്ചു. ബി.ജെ.പി നേതാവ് അമിത് മാളവ്യയുടെ പരാതിപ്രകാരമാണ് റെയ്ഡ് നടന്നത്.

മാധ്യമപ്രവർത്തനത്തിൽ ഭയാശങ്കകൾ സൃഷ്ടിക്കുന്നതാണ് റെയ്ഡെന്ന് ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷൻ പ്രസ്താവനയിൽ പറഞ്ഞു. തെറ്റായ റിപ്പോർട്ടിന് മാധ്യമ സ്ഥാപനവും മാധ്യമപ്രവർത്തകനും ഉത്തരവാദിയാണ്. എന്നാൽ, ഭരണകക്ഷിയുടെ വക്താവ് നൽകിയ സ്വകാര്യ മാനനഷ്ട പരാതി മാത്രം അടിസ്ഥാനപ്പെടുത്തി മാധ്യമ സ്ഥാപനത്തിലും എഡിറ്റർമാരുടെ വസതികളിലും ഉടനടി സ്വേഛാപരമായ റെയ്ഡ് പൊലീസ് നടത്തുന്നത് ദുരുദ്ദേശ്യപരമാണ്.

സമൂഹ മാധ്യമ കമ്പനിയായ മെറ്റയെക്കുറിച്ച് ദി വയർ പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മാളവ്യ പരാതി നൽകിയത്. റിപ്പോർട്ടിന്‍റെ അന്വേഷണ സംഘത്തിലൊരാൾ വഞ്ചന കാട്ടിയെന്ന് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട റിപ്പോർട്ട് ദി വയർ പിൻവലിച്ചതാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

അതിനുശേഷമാണ് സ്ഥാപക എഡിറ്റർ സിദ്ധാർഥ് വരദരാജൻ, ഡെപ്യൂട്ടി എഡിറ്റർ എം.കെ. വേണു തുടങ്ങിയവരുടെ വസതികളിൽ റെയ്ഡ് നടത്തി ലാപ്ടോപ്പും മറ്റും പിടിച്ചെടുത്തത്.

Tags:    
News Summary - Protest against police raid at 'The Wire' office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.