‘ഡീപ് ഫെയ്ക്’ വിഷയം കമീഷൻ മുമ്പാകെ അവതരിപ്പിക്കാൻ നിർദേശം

മേയ്: ലോക്സഭ തെരഞ്ഞെടുപ്പിന് ‘ഡീപ് ഫെ്യ്ക് സാങ്കേതിക വിദ്യ’ (അത്യാധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് അയഥാർഥ വസ്തുതകളും ദൃശ്യങ്ങളും മറ്റും സത്യസന്ധമാണെന്ന രീതിയിലുള്ള അവതരിപ്പിക്കൽ) ഉപയോഗിക്കുന്നുവെന്ന് കാണിച്ചുള്ള അഭിഭാഷക സംഘടന ‘ലോയേഴ്സ് വോയ്സി’ന്റെ ഹരജിയിൽ, വിഷയം ഒരു പ്രതിനിധി സംഘം വഴി തെരഞ്ഞെടുപ്പ് കമീഷൻ മുമ്പാകെ അവതരിപ്പിക്കാൻ ഡൽഹി ഹൈകോടതി നിർദേശം.

ഇവരുടെ അഭിപ്രായ, ആക്ഷേപങ്ങൾ കേട്ട് ഉടൻ തീരുമാനമെടുക്കണമെന്ന് കോടതി തെരഞ്ഞെടുപ്പ് കമീഷന് നിർദേശം നൽകി. തെരഞ്ഞെടുപ്പിനിടെ, ഇത്തരമൊരു കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമീഷൻ ഭരണഘടന സ്ഥാപനമാണ്. ഇതിൽ അവർ തീരുമാനമെടുക്കുമെന്ന് ബെഞ്ച് അറിയിച്ചു.

Tags:    
News Summary - Proposal to present the issue of 'deep fake' before the commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.