പ്രവാചക നിന്ദ: നൂപുർ ശർമ്മക്കെതിരെ കൽക്കത്ത പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

കൽക്കത്ത: പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ചതിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ബി.ജെ.പി നേതാവ് നൂപുർ ശർമ്മക്കെതിരെ കൽക്കത്ത പൊലീസ് ശനിയാഴ്ച ലോക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ട് തവണ നോട്ടീസ് അയച്ചിട്ടും ശർമ്മ ഹാജരാകാത്തതിനാൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ നിർബന്ധിതരായതായി സിറ്റി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ഈ വിഷയത്തിൽ ശർമ്മക്കെതിരെ കൽക്കത്ത പൊലീസാണ് ആദ്യം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ആദ്യം കൽക്കത്ത പൊലീസിന്റെ ഈസ്‌റ്റേൺ സബർബൻ ഡിവിഷനു കീഴിലുള്ള നർക്കൽദംഗ പൊലീസ് സ്‌റ്റേഷനും നൂപുറിന് സമാനമായ സമൻസ് അയച്ചിരുന്നു. ജൂൺ 20ന് പ്രസ്‌തുത പൊലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടു.

തുടർന്ന് ആംഹെർസ്റ്റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷൻ പുതിയ നോട്ടീസ് നൽകി. കൽക്കത്ത പൊലീസിന്റെ നോർത്ത്, നോർത്ത് സബർബൻ ഡിവിഷനു കീഴിൽ, ജൂൺ 25ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ശർമയോട് ആവശ്യപ്പെടുന്നു. കൽക്കത്തയിൽ വന്നാൽ സുരക്ഷാ ഭീഷണിയുണ്ടാകുമെന്ന ആശങ്ക നൂപുർ പ്രകടിപ്പിച്ചിട്ടുണ്ട്. നൂപുർ ശർമക്കെതി​രെ ബംഗാൾ പൊലീസ് 10 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

Tags:    
News Summary - Prophet row: Kolkata Police issues lookout notice against Nupur Sharma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.