ശ്രീനഗർ: ജമ്മു-കശ്മീരിൽ ഭീകരപ്രവർത്തനം ആരോപിച്ച് ദേശീയ അന്വേഷണ ഏജൻസി മൂന്നു പേരുടെ സ്വത്ത് കണ്ടുകെട്ടി. രണ്ടു കേസുകളിലായി ദൗലത്ത് അലി മുഗൾ, ഇസ്ഹാഖ് പാല, ഫയാസ് അഹ്മദ് മഗറായ് എന്നിവരുടെ സ്വത്താണ് കണ്ടുകെട്ടിയത്.
2020ൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ പ്രതികളാണ് ദൗലത്ത് അലി മുഗളും ഇസ്ഹാഖ് പാലയും. സുഹൈൽ അഹ്മദ് ഭട്ട്, ഡാനിഷ് ഗുലാം ലോൺ എന്നിവരെ ഭീകരപ്രവർത്തനത്തിൽ ഏർപ്പെടാനായി അതിർത്തി കടക്കാൻ സഹായിച്ചു എന്ന കുറ്റവും ഇരുവർക്കുമെതിരെയുണ്ട്. ജയ്ഷെ മുഹമ്മദ് പ്രവർത്തകനായ ഫയാസ് അഹ്മദ് മഗറായ് പുൽവാമയിൽ സി.ആർ.പി.എഫുകാർക്കെതിരെ ആക്രമണം നടത്തിയ സംഭവത്തിലെ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.