ലോക്​ഡൗൺ ഇനിയ​ും നീ​േട്ടണ്ടി വന്നാൽ ദശലക്ഷങ്ങൾ ദാരിദ്ര്യത്തിലേക്ക്​ വീ​ഴു​മെന്ന്​ റിസർവ്​ ബാങ്ക്​ മുൻ ഗവർണർ

ന്യൂഡൽഹി: കോവിഡ്​ പ്രതിരോധത്തിനായി പ്രഖ്യാപിച്ച ലോക്​ഡൗൺ ഇനിയ​ും നീ​േട്ടണ്ടി വന്നാൽ ദശലക്ഷങ്ങൾ ദാരിദ്ര ്യത്തിലേക്ക്​ വീ​ഴു​മെന്ന്​ റിസർവ്​ ബാങ്ക്​ മുൻ ഗവർണർ ദുവ്വുരി സുബ്ബറാവു. അതേസമയം, ഇൗ പ്രതിസന്ധിക്ക്​ ശേഷം മറ ്റേത്​ രാജ്യത്തേക്കാളും നന്നായി ഇന്ത്യ അതിവേഗ തിരിച്ച്​ വരവ്​ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മന്ദൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു സുബ്ബറാവു.

കോവിഡും ലോക്​ഡൗണു​ം ഇൗ വർഷത്തെ വളർച്ചയെ കാര്യമായി ബാധിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. ഇൗ വർഷം 1.9 ശതമാനമായി ഇന്ത്യയുടെ വളർച്ച ചുരുങ്ങുമെന്ന്​ അന്താരാഷ്​ട്ര നാണ്യ നിധി നേരത്തെ വിലയിരുത്തിയിരുന്നു. എന്നാൽ, വളർച്ച പൂർണമായി നിലക്കുന്ന സാഹചര്യമോ വിപരീത വളർച്ചയോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ്​ ഇപ്പോൾ വിദഗ്​ദർ പറയുന്നതെന്ന്​ അദ്ദേഹം പറഞ്ഞു.

ഇൗ സാഹചര്യം ഇനിയും തുടർന്നാൽ ദശലക്ഷങ്ങൾ ജീവനോപാധി നിലച്ച്​ പട്ടിണിയിലാകും. കഴിഞ്ഞ വർഷം അഞ്ച്​ ശതമാനമായിരുന്നു ഇന്ത്യയുടെ വളർച്ച. ഇൗ വർഷം അത്​ പൂർണായും നിലക്കുന്ന സാഹചര്യമാണ്​ മുന്നിലുള്ളത്​.

അതേസമയം, ഇന്ത്യക്ക്​ അതിവേഗം തിരിച്ച്​ വരാനാകുമെന്നാണ്​ വിദഗ്​ദർ വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി ദുരന്തങ്ങളിൽ സംഭവിക്കുന്നത്​ പോലെയുള്ള മൂലധന നഷ്​ടം ഇല്ല എന്നത്​ തിരിച്ച്​ വരവിന്​ അനുകൂലമാണ്​. ലോക്​ഡൗൺ നീങ്ങുന്നതോടെ പ്രവർത്തിക്കാൻ സജ്ജമായ ഫാക്​ടറികളും വ്യവസായ വാണിജ്യ കേന്ദ്രങ്ങളുമാണുള്ളത്​.

2008 ലെ ആഗോള മാന്ദ്യത്തെ നാം അതിവേഗം മറികടന്നിട്ടുണ്ടെന്നും അദ്ദേഹം ഒാർമിപ്പിച്ചു.

Tags:    
News Summary - Prolonged Lockdown May Push Millions Into Poverty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.