ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 2023ൽ 19.75 കോടിയെന്ന് കണക്കാക്കുന്നതായി സർക്കാർ ലോക്സഭയിൽ. 2011ലെ സെൻസസിൽ 17.22 കോടിയായിരുന്നു മുസ്ലിംകളുടെ എണ്ണം. ആകെ ജനസംഖ്യയിൽ 14.2 ശതമാനമാണിത്. ദേശീയ ജനസംഖ്യ കമീഷൻ കണക്കാക്കുന്നത് 2023ൽ ആകെ ജനസംഖ്യ 138.82 കോടിയെന്നാണ്. ഇതിൽ 14.2 ശതമാനം മുസ്ലിംകളാണെന്ന് കരുതിയാൽ ഈ വർഷം മുസ്ലിം ജനസംഖ്യ 19.75 കോടിയെന്ന് കണക്കാക്കാം -ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി വിശദീകരിച്ചു.
2021-22 കാലത്തെ തൊഴിൽശക്തി സർവേ പ്രകാരം ഏഴു വയസ്സിനു മുകളിലുള്ള മുസ്ലിംകളുടെ സാക്ഷരത 77.7 ശതമാനമാണ്. തൊഴിലാളികൾക്കിടയിലെ പങ്കാളിത്തം 35.1 ശതമാനം. 2014 മാർച്ച് 31ന് ശേഷം ആദ്യമായി വീടോ ഫ്ലാറ്റോ നിർമിച്ച കുടുംബങ്ങൾ 50.2 ശതമാനം. ശുചിമുറി സൗകര്യമുള്ളവർ 97.2 ശതമാനം. മെച്ചപ്പെട്ട കുടിവെള്ള സൗകര്യം ലഭിക്കുന്നവർ 94.9 ശതമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.