രാമനവമി സംഘർഷം: ഹൂഗ്ലിയിൽ നിരോധനാജ്ഞ, ഇന്റർനെറ്റ് വി​ച്ഛേദിച്ചു

കൊൽക്കത്ത: ​രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയുടെ ചില ഭാഗങ്ങളിൽ രാത്രി 10 വരെ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു.

ഞായറാഴ്ചയാണ് ആക്രമണങ്ങൾക്ക് തുടക്കമുണ്ടായത്. റിഷ്റ പൊലീസ് സ്റ്റേഷൻ മേഖലയിൽ രണ്ട് രാമ നവമി ആഘോഷ റാലികളായിരുന്നു സംഘടിപ്പിച്ചിരുന്നത്. രണ്ടാമത്തെ റാലിക്കു നേരെ ഞായറാഴ്ച വൈകീട്ട് ആറോടെ കല്ലേറുണ്ടാവുകയും അതിനു പിന്നാലെ വ്യാപക ആക്രമണങ്ങൾ അരങ്ങേറുകയുമായിരുന്നു.

കല്ലേറുണ്ടായ ഉടൻ പ്രശ്ന പരിഹാരത്തിനായി ഇടപെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഘർഷത്തിൽ പൊലീസുകാർക്കുൾപ്പെടെ പരിക്കേൽക്കുകയും ചെയ്തിരുന്നു

വിവിധ സംസ്ഥാനങ്ങളിൽ രാമ നവമി ആഘോഷവുമായി ബന്ധപ്പെട്ട് ആക്രമണങ്ങൾ അരങ്ങേറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബിഹാറിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.​

ബിഹാറിലെ സസരാസിൽ വീടിനു സമീപം സ്ഫോടനവും നടന്നിരുന്നു. ഇന്നും ബിഹാറിൽ സ്ഫോടനമുണ്ടായിട്ടുണ്ട്.

രാമനവമി​ സംഘർഷം: തൃണമൂലി​ന്റെ വിഡിയോക്ക് ബി.ജെ.പിയുടെ മറു വിഡിയോ

ന്യൂ​ഡ​ൽ​ഹി: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ഭി​ഷേ​ക് ബാ​ന​ർ​ജി പ​ങ്കു​വെ​ച്ച രാ​മ​ന​വ​മി യാ​ത്ര​ക്കി​ടെ പി​സ്റ്റ​ളേ​ന്തി നി​ൽ​ക്കു​ന്ന വി​ഡി​യോ വ്യാ​ജ​മാ​ണെ​ന്ന് ബി.​ജെ.​പി. പ​ശ്ചി​മ ബം​ഗാ​ളി​ൽ ഹി​ന്ദു​ക്ക​ൾ അ​പ​ക​ട​ത്തി​ലാ​ണെ​ന്നും അ​വ​ർ​ക്ക് വേ​ണ്ടി ബി.​ജെ.​പി നി​ല​കൊ​ള്ളു​മെ​ന്നും ഡ​ൽ​ഹി​യി​ൽ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ബി.​ജെ.​പി ബം​ഗാ​ൾ നേ​താ​ക്ക​ൾ ​പ​റ​ഞ്ഞു.

രാ​മ​ന​വ​മി യാ​ത്ര​യോ​ട് അ​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വ​ർ​ഗീ​യ സം​ഘ​ർ​ഷ​ങ്ങ​ളു​ണ്ടാ​യ കൂ​ട്ട​ത്തി​ൽ ബം​ഗാ​ളി​ലെ ഹൗ​റ​യി​ലും ഹൂ​ഗ്ലി​യി​ലും അ​ക്ര​മ​ങ്ങ​ൾ അ​ര​ങ്ങേ​റി​യി​രു​ന്നു. വ​ർ​ഗീ​യ സം​ഘ​ർ​ഷം സൃ​ഷ്ടി​ച്ച​ത് ബി.​ജെ.​പി​യാ​ണെ​ന്ന് ആ​രോ​പി​ച്ച് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യും രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ബം​ഗാ​ൾ നേ​താ​ക്ക​ൾ ബി.​ജെ.​പി കേ​ന്ദ്ര ആ​സ്ഥാ​ന​ത്ത് വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി​യ​ത്.

ബി.​ജെ.​പി​യാ​ണ് സം​ഘ​ർ​ഷ​ത്തി​ന് പി​ന്നി​ലെ​ന്ന് തെ​ളി​യി​ക്കാ​നാ​യി ജ​യ് ശ്രീ​രാം വി​ളി​ക്കു​ന്ന രാ​മ​ന​വ​മി യാ​ത്ര​ക്കി​ട​യി​ൽ പി​സ്റ്റ​ൾ ഉ​യ​ർ​ത്തി​ക്കാ​ണി​ക്കു​ന്ന യു​വാ​വി​ന്റെ വി​ഡി​യോ അ​ഭി​ഷേ​ക് ബാ​ന​ർ​ജി പു​റ​ത്തു​വി​ട്ടി​രു​ന്നു. രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്കാ​യി സ​മു​ദാ​യ​ങ്ങ​ളെ പ​ര​സ്പ​രം പ്ര​കോ​പി​പ്പി​ച്ചും അ​ക്ര​മ​ത്തി​ന് പ്രേ​രി​പ്പി​ച്ചും അ​ക്ര​മ​മു​ണ്ടാ​ക്കാ​ൻ ആ​യു​ധ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തും ബി.​ജെ.​പി ബോ​ധ​പൂ​ർ​വം വ​ർ​ഗീ​യ അ​സ്വ​സ്ഥ​ത സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് വി​ഡി​യോ പ​ങ്കു​വെ​ച്ച് അ​ഭി​ഷേ​ക് ബാ​ന​ർ​ജി ട്വീ​റ്റ് ചെ​യ്തു.

എ​ന്നാ​ൽ, ഘോ​ഷ​യാ​ത്ര​യു​ടെ സം​ഘാ​ട​ക​രാ​യ വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്ത് ഡ്രോ​ൺ വി​ഡി​യോ പു​റ​ത്തു​വി​ട്ട​തോ​ടെ അ​ഭി​ഷേ​കി​ന്റെ വി​ഡി​യോ വ്യാ​ജ​മാ​ണെ​ന്ന് വ്യ​ക്ത​മാ​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട ബി.​ജെ.​പി നേ​താ​വ് ലോ​ക്ക​റ്റ് ചാ​റ്റ​ർ​ജി എം.​പി വി​ഡി​യോ പ​ങ്കു​വെ​ച്ച​തി​ലൂ​ടെ അ​ഭി​ഷേ​ക് ഹി​ന്ദു​ക്ക​ളെ അ​പ​മാ​നി​ച്ചു​വെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി. 30 ശ​ത​മാ​നം മു​സ്‍ലിം വോ​ട്ടു ഒ​രു​മി​പ്പി​ക്കാ​ൻ നോ​ക്കു​ന്ന മ​മ​ത ബാ​ന​ർ​ജി ഹി​ന്ദു​ക്ക​ളു​ടെ കാ​ര്യം നോ​ക്കു​ന്നി​​ല്ലെ​ന്നും മു​സ്‍ലിം​ക​ളു​ടെ കൂ​ടെ ഹി​ന്ദു​ക്ക​ളും വോ​ട്ടു ചെ​യ്ത് മ​മ​ത ബാ​ന​ർ​ജി അ​ധി​കാ​ര​ത്തി​ലേ​റി​യ​തെ​ങ്കി​ലും ഹി​ന്ദു​ക്ക​ൾ​ക്ക് വേ​ണ്ടി അ​വ​ർ സം​സാ​രി​ക്കു​ന്നി​​ല്ലെ​ന്നും ചാ​റ്റ​ർ​ജി ആ​​രോ​പി​ച്ചു. റ​മ​ദാ​ൻ വ്ര​ത​ക്കാ​​രെ മാ​ത്രം നോ​ക്കു​ന്ന മ​മ​ത ബാ​ന​ർ​ജി രാ​മ​ന​വ​മി വ്ര​ത​മെ​ടു​ക്കു​ന്ന​വ​രെ നോ​ക്കു​ന്നി​ല്ലെ​ന്നും ചാ​റ്റ​ർ​ജി ആ​രോ​പ​ണം തു​ട​ർ​ന്നു.

ബം​ഗാ​ളി​ൽ സ്ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യം

കൊ​ൽ​ക്ക​ത്ത: രാ​മ​ന​വ​മി ആ​ഘോ​ഷ​ത്തി​നി​ടെ സം​ഘ​ർ​ഷ​മു​ണ്ടാ​യ പ​ശ്ചി​മ ബം​ഗാ​ളി​​ലെ ഹൂ​ഗ്ലി ജി​ല്ല​യി​ൽ സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം, നി​രോ​ധ​നാ​ജ്ഞ​യും ഇ​ന്റ​ർ​നെ​റ്റ് നി​യ​ന്ത്ര​ണ​വും ചി​ല സ്ഥ​ല​ങ്ങ​ളി​ൽ തി​ങ്ക​ളാ​ഴ്ച​യും തു​ട​ർ​ന്നു. ഞാ​റാ​ഴ്ച വൈ​കീ​ട്ട് രാ​മ​ന​വ​മി ഘോ​ഷ​യാ​ത്ര​ക്കി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 12 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ച​ന്ദ​ണ്ണ​ഗോ​ർ പൊ​ലീ​സ് ക​മീ​ഷ​ണ​റേ​റ്റി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.തി​ങ്ക​ളാ​ഴ്ച നി​ശ്ചി​ത സ​മ​യ​ത്തേ​ക്ക് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ച്ചു. വാ​ഹ​ന​ങ്ങ​ൾ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്. സം​ഘ​ർ​ഷ​മു​ണ്ടാ​യ റി​ശ്ര, സെ​റാം​പോ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സു​ര​ക്ഷ​സേ​ന റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ നേ​രി​യ സം​ഘ​ർ​ഷ​മു​ണ്ടാ​യെ​ങ്കി​ലും പൊ​ലീ​സ് ഇ​ട​പെ​ട്ട് ജ​ന​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ട്ടു.

റി​ശ്ര പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ര​ണ്ട് ഘോ​ഷ​യാ​ത്ര​ക​ളാ​ണ് രാ​മ​ന​വ​മി​യോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. ര​ണ്ടാ​മ​ത്തെ ഘോ​ഷ​യാ​ത്ര​ക്കു​നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഘ​ർ​ഷ​ത്തി​ൽ ഏ​താ​നും പൊ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റു. ഘോ​ഷ​യാ​ത്ര ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ ഒ​രു സം​ഘം ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഹൗ​റ​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ കൊ​ൽ​ക്ക​ത്ത ഹൈ​കോ​ട​തി പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​റി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. സം​ഘ​ർ​ഷ​ത്തെ​ക്കു​റി​ച്ച് എ​ൻ.​ഐ.​എ അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി സ​മ​ർ​പ്പി​ച്ച പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി.

Tags:    
News Summary - Prohibitory Orders In Bengal's Hooghly After Clashes During Ram Navami Rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.