ന്യൂഡൽഹി: ‘രാജ്യത്തെ ഒറ്റുകൊടുത്തവരെ വെടിവെക്കൂ...’ എന്ന മുദ്രാവാക്യമുയർത്തി ഒരു കൂട്ടം ആളുകൾ ജാമിഅ മില്ലിയ സർവകലാശാലയിലേക്ക് മാർച്ച് നടത്തി. സർവകലാശാല പരിസരത്ത് ശക്തമായ പൊലീസ് കാവൽ നിലനിൽക്കെയാണ് പ്രതിഷേധവ ുമായി ഒരു സംഘം രംഗത്തെത്തിയത്.
രോഷാകുലരായ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ജാമിഅ സർവകലാശാല വിദ്യാർഥികൾക്കു നേരെ കഴിഞ്ഞ ദിവസം വെടിവെപ്പ് നടന്നിരുന്നു. ഇതിനുപിന്നാലെയാണ് സർവകലാശാലയിലേക്ക് പ്രകോപനപരമായ മുദ്രാവാക്യവുമായി സംഘമെത്തിയത്.
അഞ്ച് ദിവസത്തിനിടെ മൂന്ന് തവണയാണ് ജാമിഅയിലും ശാഹീൻബാഗിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ വെടിവെപ്പുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.