മമതയുടെ ചിത്രം മോർഫ്​ ചെയ്​ത കേസ്​: ബി.ജെ.പി പ്രവർത്തകക്ക്​ ജാമ്യം

ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ മോർഫ്​ ചെയ്​ത ചിത്രം ഫേസ്​ബുക്കിൽ പോസ്റ്റ്​ ​െചയ്​ത കേസിൽ അറ സ്റ്റിലായ ബി.ജെ.പി പ്രവർത്തക പ്രിയങ്ക ശർമക്ക് സുപ്രീംകോടതി​ ജാമ്യം അനുവദിച്ചു. എന്നാൽ മമതാ ബാനർജിയോട്​ ഖേദ പ ്രകടനം നടത്തണമെന്ന്​ കോടതി പ്രിയങ്ക ശർമയോട്​ നിർദേശിച്ചു. സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ ചിത്രം പോസ്റ ്റ്​ ചെയ്​തതിന്​​ മമതാ ബാനർജിക്ക്​ മാപ്പ്​ എഴുതി നൽകണമെന്ന ഉപാധിയിലായിരുന്നു നേരത്തെ ജാമ്യം അനുവദിച്ചത്​. എ ന്നാൽ ഈ വിധി ഉടൻ തന്നെ തിരുത്തി പ്രിയങ്ക ശർമയെ എത്രയും പെട്ടന്ന്​ വിട്ടയക്കണമെന്ന്​ കോടതി നിർദേശിക്കുകയായിര ുന്നു.

അതേസമയം വിട്ടയച്ച ശേഷം ഖേദ പ്രകടനം നടത്തണമെന്ന് കോടതി​ ആവശ്യപ്പെട്ടു. അതിന്​ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? എന്നും കോടതി അവരോട്​ ചോദിച്ചു. ജസ്റ്റിസ്​ ഇന്ദിരാ ബാനർജി, സഞ്​ജിവ്​ ഖന്ന എന്നിവരടങ്ങുന്ന ബെഞ്ചാണ്​ ജാമ്യാപേക്ഷ പരിഗണിച്ചത്​.

ബോളിവുഡ്​ നടി പ്രിയങ്ക ചോപ്ര ​മെറ്റ്​ ഗാല എന്ന ഫാഷൻ ഷോയിൽ പ​ങ്കെടുത്തപ്പോഴുള്ള ചിത്രത്തിൽ മമതയുടെ മുഖം മോർഫ്​ ചെയ്​ത്​ ചേർത്തായിരുന്നു ബി.ജെ.പി വനിതാ മോർച്ച നേതാവ്​ കൂടിയായ പ്രിയങ്ക ഫേസ്​ബുക്കിൽ പങ്കുവെച്ചത്​. അത്​ വൈറലാവുകയായിരുന്നു. ഇതേ തുടർന്ന്​ ഹൗറയിലെ ദാസ്​നഗർ പൊലീസ്​ സ്​റ്റേഷനിൽ ഒരു പരാതി ലഭിക്കുകയും 14 ദിവസത്തേക്ക്​ പൊലീസ്​ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു​. ഇതിനെതിരെയാണ്​ ഇവർ സുപ്രീം കോടതിയെ സമീപിച്ചത്​.

ഇന്ന്​ കേസ്​ പരിഗണിച്ച കോടതി സംഭവത്തിൽ പ്രിയങ്ക ഖേദം പ്രകടിപ്പിക്കുകയാണെങ്കിൽ ജാമ്യം നൽകാമെന്ന്​ അറിയിച്ചു. എന്നാൽ ഉടൻതന്നെ ഇത്​ തിരുത്തി ഖേദപ്രകടനമെന്ന്​ ഉപാധി ഒഴിവാക്കുകയും പ്രിയങ്ക ശർമയെ ഉടൻതന്നെ വിട്ടയക്കാൻ ഉത്തരവിടുകയുമായിരുന്നു.

ഇത്​ അഭിപ്രായ സ്വാതന്ത്ര്യത്തിന്​ മേലുള്ള കടന്നുകയറ്റമാണെന്ന്​ കാട്ടി ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ മമതക്കെതിരെ ബി.ജെ.പി അനുകൂലികൾ രംഗത്തെത്തിയിരുന്നു.

മകൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും​ ജാമ്യം അനുവദിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും​ മാതാവ്​ രാജ്​കുമാരി ശർമ എ.എൻ.ഐ ന്യൂസിനോട്​ പറഞ്ഞു. എല്ലാത്തിനും പിന്നിൽ തൃണമൂൽ കോൺഗ്രസാണ്​. ബി.ജെ.പി അനുഭാവിയായത്​ കൊണ്ടാണ്​ തൻെറ മകൾക്ക്​ ഇത്തരമൊരു അവസ്ഥ നേരിടേണ്ടി വന്നത്​. തൃണമൂൽ പ്രവർത്തകയായിരുന്നുവെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - priyanka-sharm should Apologise to Mamata for Meme says court-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.