പൊലീസ് പിടികൂടിയ പ്രവർത്തകനെ കാത്ത് കാറിലിരിക്കുന്ന പ്രിയങ്ക ഗാന്ധി

പാർട്ടി പ്രവർത്തകനെ പ്രതിഷേധ സ്ഥലത്തേക്ക് കാറിൽ കയറ്റി പ്രിയങ്ക ഗാന്ധി; വിഡിയോ വൈറൽ

ന്യൂഡൽഹി: പൊലീസ് പിടിച്ചുകൊണ്ടുപോകുന്ന പാർട്ടി പ്രവർത്തകനെ തന്റെ കാറിൽ കയറ്റി പ്രതിഷേധസ്ഥലത്തേക്ക് ​കൊണ്ടുപോയി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സഹോദരനും മുൻ എ.ഐ.സി.സി അധ്യക്ഷനുമായ രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ​ചെയ്യുന്നതിനെതിരായ പ്രതിഷേധവുമായാണ് പാർട്ടി പ്രവർത്തകൻ ഇ.ഡി ഓഫിസ് പരിസരത്ത് 'നുഴഞ്ഞുകയറി' പ്രതിഷേധിച്ചത്.

അതോടെ പൊലീസുകാർ പിടികൂടിയ ഇയാളെ അവരിൽനിന്ന് മോചിപ്പിച്ച് പ്രിയങ്ക കോൺഗ്രസിന്റെ പ്രതിഷേധ സത്യ​ഗ്രഹം നടക്കുന്ന ജന്തർ മന്തറിലേക്ക് തന്റെ കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. വാർത്താഏജൻസിയായ എ.എൻ.ഐ പങ്കുവെച്ച ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ മിനിറ്റുകൾക്കും വൈറലായി മാറി.


രാഹുൽ ഗാന്ധിയുടെ ഫോട്ടോ പതിച്ച ജൂബയണിഞ്ഞാണ് യുവാവ് ഇ.ഡി. വളപ്പിൽ പ്രതിഷേധിക്കാനെത്തിയത്. പൊലീസുകാർ കൈക്ക് പിടിച്ചുകൊണ്ടുവരികയായിരുന്ന യുവാവിനെ തന്റെ കാർ നിർത്തിയിട്ട് അൽപസമയം കാത്തിരുന്നാണ് ​പ്രിയങ്ക കൂടെ കൊണ്ടുപോയത്. യുവാക്കൾക്കെതിരായ സൈന്യത്തിലെ അഗ്നീപഫ് നിയമനങ്ങൾക്കെതിരെയും രാഹുൽ ഗാന്ധിക്കെതിരെ രാഷ്ട്രീയ പ്രേരിതമായി ഇ.ഡി നടത്തുന്ന നീക്കങ്ങളിലും പ്രതിഷേധിച്ചാണ് കോൺഗ്രസ് രാജ്യവ്യാപകമായി വൻ പ്രതിഷേധമുയർത്തുന്നത്. 

Tags:    
News Summary - Priyanka Gandhi Gives Rahul Gandhi Supporter A Ride To Protest Site; Video Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.