ഗോത്ര സ്​ത്രീകൾ​െ​ക്കാപ്പം പരമ്പരാഗത നൃത്ത ചുവടുകളുമായി പ്രിയങ്ക ഗാന്ധി -വിഡിയോ

പനാജി: തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ തുടക്കംകുറിച്ച്​ കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഗോവ സന്ദർശനം. ചൂടേറിയ തെരഞ്ഞെടുപ്പ്​ ചർച്ചകൾക്കിടെ ഗോത്ര വിഭാഗത്തിലെ സ്​ത്രീകൾക്കൊപ്പമുള്ള പ്രിയങ്കയുടെ നൃത്തമാണ്​ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ.

മോർപിർല ഗ്രാമത്തിലായിരുന്നു പ്രിയങ്കയുടെ ആദ്യ സന്ദർശനം. പാട്ടും നൃത്തവുമായാണ്​ അവർ ​പ്രിയങ്കയെ സ്വീകരിച്ചത്​. ഇവർക്കൊപ്പം പരമ്പരാഗത നൃത്തത്തിൽ അണിചേരുകയായിരുന്നു പ്രിയങ്ക ഗാന്ധിയും.

വെള്ളിയാഴ്ചയായിരുന്നു പ്രിയങ്കയുടെ ഗോവ സന്ദർശനം. ചുവന്ന സാരിയിൽ പ്രിയങ്ക സ്​ത്രീകൾക്കൊപ്പം നൃത്തം ചവിട്ടുന്നത്​ വിഡിയോയിൽ കാണാം. സ്​ത്രീകളുമായി സംസാരിച്ചതിന്​ ശേഷമായിരുന്നു പ്രിയങ്കയുടെ മടക്കം.

ഗോവയിൽ കോൺഗ്രസ്​ അധികാരത്തിലെത്തിയാൽ ജോലികളിൽ സ്​ത്രീകൾക്ക്​ 30 ശതമാനം സംവരണം അനുവദിക്കുമെന്നാണ്​ പ്രധാന തെരഞ്ഞെടുപ്പ്​ വാഗ്​ദാനം. കൂടാതെ വികസനത്തിനൊപ്പം പ്രകൃതി സംരക്ഷണത്തിന്‍റെ മുദ്രാവാക്യങ്ങളും ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ ഉയർത്തുന്നുണ്ട്​. കുടിവെള്ളക്ഷാമം, തൊഴിലില്ലായ്​മ തുടങ്ങിയവയെക്കുറിച്ചും പ്രിയങ്ക ഗാന്ധി സംസാരിച്ചു.

ഗോവ പിടിക്കാൻ ലക്ഷ്യമിടുന്ന ആം ആദ്​മി പാർട്ടിയെയും ​പ്രിയങ്ക ഗാന്ധി വിമർശിച്ചു. പുറത്തുനിന്ന്​ വരുന്ന പുതിയ പാർട്ടികളെക്കുറിച്ച്​ ജനങ്ങൾ ബോധവാന്മാരാവണമെന്ന്​ പ്രിയങ്ക ആവശ്യപ്പെട്ടു. 'പുറത്തുനിന്ന്​ ധാരാളം പാർട്ടികൾ വരും. അവർ എന്തെങ്കിലും വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടു​േ​ണ്ടാ​? ഞാൻ ഡൽഹിയിൽനിന്നാണ്​. എ.എ.പിയും ഡൽഹിയിൽ നിന്നാണ്​. നിങ്ങൾക്ക്​ ശ്വസിക്കാൻ പോലും കഴിയാത്രത്ര മാലിന്യമാണ്​ ഡൽഹിയിൽ' -പ്രിയങ്ക പറഞ്ഞു.

മുൻ കേന്ദ്രമന്ത്രി പി. ചിദംബരം, എ.ഐ.സി.സി ഗോവ ഡെസ്​ക്​ ഇൻ ചാർജ്​ ദിനേശ്​ ഗുണ്ടു റാവു, പ്രതിപക്ഷ നേതാവ്​ ദിഗംബർ കമത്​, ഗോവ പ്രദേശ്​ കോൺഗ്രസ്​ കമ്മിറ്റി പ്രസിഡന്‍റ്​ ഗിരീഷ്​ ചോദൻകർ, പാർട്ടി വക്താവ്​ ആ​ൾട്ടൻ ഡികോസ്റ്റ തുടങ്ങിയവർ ​പരിപാടിയിൽ പ​ങ്കെടുത്തു. 

Tags:    
News Summary - Priyanka Gandhi Dances With Tribal Women In Goa Viral Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.