മാധ്യമപ്രവർത്തകരെയും കർഷകരെയും യു.പി സർക്കാർ തീവ്രവാദികളാക്കുന്നു -പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: മാധ്യമപ്രവർത്തകരെയും കർഷകരെയും ഉത്തർ പ്രദേശ് സർക്കാർ തീവ്രവാദികളായി ചിത്രീകരിക്കുന്നുവെന്ന് എ.ഐ. സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പൊതുജനങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾക്ക് പരിഹാരം കാണാതെ ഭീകരതയ ുടെ ദണ്ഡ് ഉപയോഗിച്ച് മാധ്യമപ്രവർത്തകരെയും കർഷകരെയും അവരുടെ പ്രതിനിധികളെയും സർക്കാർ കൈകാര്യം ചെയ്യുന്നുവെന് നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ​തി​രെ സ​മൂ​ഹ​ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ പ​കീ​ർ​ത്തി​ക​ര​മാ​യ വി​ഡി​യോ ഷെ​യ​ർ ചെ​യ്​​തെന്ന് ആ​രോ​പി​ച്ച്​ അ​റ​സ്​​റ്റിലായ മാധ്യമപ്രവർത്തകൻ പ്ര​​ശാ​​ന്ത്​ ക​​നൂ​​ജിയ​​യെ വിട്ടയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.

യു.പി സർക്കാറിനെ രൂക്ഷ ഭാഷയിൽ സുപ്രീംകോടതി ഇന്ന് വിമർശിച്ചിരുന്നു. ക​​നൂ​​ജിയ​​ക്കെതിരെയുള്ളത് കൊലപാതക കേസല്ലെന്നും മാധ്യമപ്രവർത്തകനെ ഉടൻ വിട്ടയക്കണമെന്നും കോടതി ഉത്തരവിട്ടു. വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്നതാണ് യു.പി. പൊലീസ് നടപടി. ട്വീറ്റില്‍ പ്രശ്നങ്ങളുണ്ടാകാം, അറസ്റ്റ് എന്തടിസ്ഥാനത്തിലെന്ന് സുപ്രീംകോടതി ചോദിച്ചു.

ക​നൂ​ജി​യ​യ​ു​ടെ ഭാ​ര്യ ജ​ഗീ​ഷ അ​റോ​റ​​യാ​ണ്​ അ​റ​സ്​​റ്റ്​ നി​യ​മ​വി​രു​ദ്ധ​വും ഭ​ര​ണ​ഘ​ട​നാ​ വി​രു​ദ്ധ​വു​മാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ഹേ​ബി​യ​സ്​ കോ​ർ​പ​സ്​ സ​മ​ർ​പ്പി​ച്ച​ത്.

യോ​ഗി​ക്കെ​തി​രെ അ​​പ​​കീ​​ർ​​ത്തി​​ക​​ര​​മാ​​യ പ​​രാ​​മ​​ർ​​ശ​​ങ്ങ​​ൾ പ്ര​​ച​​രി​​പ്പി​​ച്ചു​​വെ​​ന്ന് ആ​​രോ​​പി​​ച്ച്​ സ്വ​​കാ​​ര്യ വാ​​ർ​​ത്താ ചാ​​ന​​ൽ മേ​​ധാ​​വി ഇ​​ഷി​​ക സി​​ങ്, എ​​ഡി​​റ്റ​​ർ അ​​നൂ​​ജ്​ ശു​​ക്ല എ​​ന്നി​​വ​​രെ​യും യു.​​പി പൊ​​ലീ​​സ് കഴിഞ്ഞ ദിവസം​ അ​​റ​​സ്​​​റ്റ്​ ചെ​​യ്​​​തി​രു​ന്നു.

Tags:    
News Summary - Priyanka Gandhi Attack to UP Govt ad Yogi Adithyanath -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.