Posted On
date_range Updated On
date_range ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം പ്രിയങ്കയും റോബർട്ട് വാദ്രയും മകളും
ബണ്ഡി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഭർത്താവ് റോബർട്ട് വാദ്രയും. രാജസ്ഥാനിലെ ബണ്ഡിയിൽ നിന്ന് ഇന്ന് രാവിലെ പര്യടനം ആരംഭിച്ചപ്പോഴാണ് പ്രിയങ്കയും വാദ്രയും പദയാത്രയുടെ ഭാഗമായത്. ഇവർക്കൊപ്പം മറ്റ് നേതാക്കളും യാത്രയെ അനുഗമിക്കുന്നുണ്ട്.
ഞായറാഴ്ച പ്രിയങ്ക ഗാന്ധിക്കും ഭർത്താവ് റോബർട്ട് വാദ്രക്കുമൊപ്പം മകൾ മിരായ വാദ്രയും പദയാത്രയിൽ പങ്കെടുത്തിരുന്നു. തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നാരംഭിച്ച ഭാരത് ജോഡോ യാത്ര 95-ാം ദിവസമാണ് പര്യടനം തുടരുന്നത്.
എട്ട് സംസ്ഥാനങ്ങളിലെ പര്യടനം പൂർത്തിയാക്കി രാജസ്ഥാനിലൂടെ മുന്നോറുകയാണ് ജോഡോ യാത്ര. 150 ദിവസങ്ങൾ കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെ 3570 കിലോമീറ്റർ സഞ്ചരിച്ച് ജമ്മു കശ്മീരിൽ യാത്ര സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.