65 ​േകാവിഡ്​ മരണം മറച്ചുവെച്ചു; ഹരിദ്വാറിലെ ആശുപത്രിക്കെതിരെ അന്വേഷണം

ഡെറാഡൂൺ: കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ച്​ 65 രോഗികളുടെ മരണം മറച്ചുവെച്ച ഹരിദ്വാറിലെ സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം. 65 ​കോവിഡ്​ ​മരണം രണ്ടാഴ്ചയോ​ളം അധികൃതരിൽനിന്ന്​ മറച്ചുപിടിക്കുകയായിരുന്നു ആശുപത്രി അധികൃതർ.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രിയും സർക്കാർ വക്താവുമായ സുബോധ്​ ​ഉനിയാൽ പറഞ്ഞു.

ഏപ്രിൽ 25നും മേയ്​ 12നും ഇടയിൽ 65 കോവിഡ്​ രോഗികളാണ്​ ബാബ ബർഫാനി ആശുപത്രിയിൽ മരിച്ചത്​. എന്നാൽ മരണസംഖ്യ സംസ്​ഥാന കോവിഡ്​ കൺട്രോൾ റൂമിൽ അറിയിക്കാൻ ആശുപത്രി അധികൃതർ തയാറായില്ല. ആശുപത്രി മാനേജ്​മെന്‍റിനെതിരെ നടപടിയെടുക്കു​മെന്ന്​ ഭീഷണിപ്പെടുത്തിയപ്പോഴാണ്​ സത്യം പുറത്തുവന്നതെന്നും കൺ​േട്രാൾ റൂം അധികൃതർ അറിയിച്ചു.

ജീവനക്കാരുടെ ക്ഷാമമുള്ളതിനാൽ കൃത്യസമയത്ത്​ വിവരം അറിയിക്കാൻ സാധിച്ചില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ പ്രതികരണം.

ആശുപത്രിയിൽ കോവിഡ്​ മരണമുണ്ടായാൽ 24 മണിക്കൂറിനകം അധികൃതർ കൺട്രോൾ റൂമിൽ അറിയിക്കണമെന്നാണ്​ ഉത്തരവ്​. എന്നാൽ ആശുപത്രി ഇത്​ പാലിക്കാൻ തയാറായില്ലെന്ന്​ ചീഫ്​ ഒാപ്പറേറ്റിങ്​ ഓഫിസർ അഭിഷേക്​ ത്രിപാദി പറഞ്ഞു.

Tags:    
News Summary - Private hospital hides 65 COVID patients deaths from authorities, probe on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.