സ്വകാര്യ കമ്പനി ഉൗറ്റിയത്​ 200​ ​േകാടി; പി.എൻ.ബി വീണ്ടും വെട്ടിൽ

ന്യൂഡൽഹി: 11,400 കോടി രൂപയുമായി വജ്ര വ്യാപാരി നീരവ്​ മോദി നാടുവിട്ടതിന്​ പിറകെ പഞ്ചാബ്​ നാഷനൽ ബാങ്കിനെ വെട്ടില ാക്കി മറ്റൊരു കുംഭകോണം കൂടി. ഹഞ്ചർ ബയോടെക്​ എനർജിസ്​ പ്രൈവറ്റ്​ ലിമിറ്റഡ്​ എന്ന കമ്പനിയാണ്​ പി.എൻ.ബിയെ വീണ് ടും കുഴിയിൽ ചാടിച്ചത്​. 200 കോടിയിലേറെ രൂപയുടെ തട്ടിപ്പ്​ നടന്നതായാണ്​ ബാങ്ക്​ പരാതി നൽകിയതെന്ന്​ സി.ബി.​െഎയിലെ ഉന്നത വൃത്തങ്ങൾ വ്യക്​തമാക്കി. പി.എൻ.ബിയുടെ ഇന്ത്യയിലും വിദേശത്തുമുള്ള ശാഖകളിലാണ്​ വായ്​പ തട്ടിപ്പ്​ നടന്നത്​. അന്വേഷണത്തിൽ വായ്​പ തുക വകമാറ്റി ചെലവഴിച്ചതായി കണ്ടെത്തിയതിനെ തുടർന്ന്​ കമ്പനിയുടെ അക്കൗണ്ട്​ നിഷ്​ക്രിയ ആസ്​തിയായി പ്രഖ്യാപിച്ചിട്ടുണ്ട്​.

ഖരമാലിന്യ സംസ്​കരണ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ്​ ഹഞ്ചർ ബയോടെക്​ എനർജിസ്​. ഇന്ത്യയിൽനിന്ന്​ 85.65 കോടിയും ലണ്ടൻ ശാഖ വഴി 125.40 കോടിയുമാണ്​ കമ്പനി വായ്​പ എടുത്തത്​. കമ്പനിയുടെതായി കാണിച്ച പല ബ്രാഞ്ചുകളും നിലവിലില്ലാത്തതും ചിലത്​ പ്രവർത്തനരഹിതമാണെന്നും സി.ബി.​െഎ അന്വേഷണത്തിൽ വ്യക്​തമായി.

മുംബൈ ഫോർട്ട്​ ശാഖയിൽനിന്ന്​ ഹഞ്ചർ കമ്പനിക്ക്​ ഭീമമായ തുക വായ്​പ നൽകിയതിനെതിരെ 2010 മാർച്ച്​ ഒമ്പതിന്​ റിസർവ്​ ബാങ്ക്​ പി.എൻ.ബിക്ക്​ മുന്നറിയിപ്പ്​ നൽകിയിരുന്നു. സംഭവത്തിൽ കമ്പനി ഡയറക്​ടർ നദീം ഫർണിച്ചർവാലയോ പി.എൻ.ബി അധികൃതരോ പ്രതികരിക്കാൻ തയാറായില്ല.


Tags:    
News Summary - private conpany 200 crore rupees looted from PNB -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.