പത്രങ്ങൾ

തകർച്ചയിൽ നിന്നും കരകയറി പ്രിന്റ് മീഡിയ; പത്രങ്ങളുടെ പ്രചാരത്തിൽ വർധന

മും​ബൈ: രാ​ജ്യ​ത്ത് ദി​ന​പ​ത്ര​ങ്ങ​ളു​ടെ പ്ര​ചാ​ര​ത്തി​ൽ കാ​ര്യ​മാ​യ വ​ള​ർ​ച്ച​യു​ള്ള​താ​യി ഓ​ഡി​റ്റ് ബ്യൂ​റോ ഓ​ഫ് സ​ർ​ക്കു​ലേ​ഷ​ന്റെ (എ.​ബി.​സി) ക​ണ​ക്ക്. 2025 ജ​നു​വ​രി-​ജൂ​ണി​ലെ എ.​ബി.​സി ക​ണ​ക്കി​ൽ രാ​ജ്യ​ത്തെ ആ​കെ പ​ത്ര​ങ്ങ​ളു​ടെ പ്ര​ചാ​രം 2,97,44,148 കോ​പ്പി​ക​ളാ​ണ്. 2024 ജൂ​ലൈ -ഡി​സം​ബ​ർ കാ​ല​ത്ത് 2,89,41,876 ആ​യി​രു​ന്നു പ്ര​ചാ​രം.

ആ​റു​മാ​സ​ത്തി​നി​ടെ 8,02,272 കോ​പ്പി​ക​ൾ വ​ർ​ധി​ച്ചു. ഇ​ക്കാ​ല​യ​ള​വി​ൽ 2.77 ശ​ത​മാ​നം കോ​പ്പി​ക​ൾ വ​ർ​ധി​ച്ച​ത് രാ​ജ്യ​ത്തെ പ​ത്ര​മാ​ധ്യ​മ​രം​ഗ​ത്തി​ന്റെ ആ​രോ​ഗ്യ​ക​ര​മാ​യ വ​ള​ർ​ച്ച​യെ സൂ​ചി​പ്പി​ക്കു​ന്നു. ആ​ഴ​ത്തി​ലു​ള്ള​തും ആ​ധി​കാ​രി​ക​വു​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന ദി​ന​പ​ത്ര​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്ക് തി​ക​ഞ്ഞ വി​ശ്വാ​സ​മു​ണ്ടെ​ന്ന് ക​ണ​ക്കു​ക​ൾ തെ​ളി​യി​ക്കു​ന്ന​താ​യി എ.​ബി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ആ​ദി​ൽ ക​സ​ദ് പ​റ​ഞ്ഞു.

Tags:    
News Summary - Print media recovers from collapse; Newspaper circulation increases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.