ബെംഗളൂരു ആന്ദ്രഹള്ളി സർക്കാർ മോഡൽ പ്രൈമറി സ്‌കൂളിൽ കുട്ടികളെ കൊണ്ട് ടോയ്‌ലറ്റ് കഴുകിപ്പിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ

ബെംഗളൂരുവിൽ സ്‌കൂളിൽ കുട്ടികളെ കൊണ്ട് ടോയ്‌ലറ്റ് കഴുകിപ്പിച്ച പ്രിൻസിപ്പൽ അറസ്റ്റിൽ



ബംഗളൂരു: സ്‌കൂളിൽ കുട്ടികളെ കൊണ്ട് കക്കൂസ് വൃത്തിയാക്കാൻ പ്രേരിപ്പിച്ചതിന് ബംഗളൂരുവിലെ പ്രധാനാധ്യാപികയെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു ആന്ദ്രഹള്ളി സർക്കാർ മോഡൽ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപികയാണ് ലക്ഷ്മിദേവമ്മയാണ് അറസ്റ്റിലായത്.

ഇത് സംബന്ധിച്ച് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ അഞ്ജിനപ്പ ബ്യാദരഹള്ളി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. പ്രതിയായ പ്രിൻസിപ്പലിനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. ആറാം ക്ലാസ് വിദ്യാർത്ഥികളോട് സ്‌കൂൾ ടോയ്‌ലറ്റുകൾ ആസിഡ് ഉപയോഗിച്ച് വൃത്തിയാക്കാൻ ആവശ്യപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് രക്ഷിതാക്കൾ സ്‌കൂളിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

സർക്കാർ സ്‌കൂൾ വിദ്യാർത്ഥികളെ ടോയ്‌ലറ്റ് വൃത്തിയാക്കാൻ നിർബന്ധിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വെള്ളിയാഴ്ച സംഭവം പുറത്തറിഞ്ഞതോടെ ലക്ഷ്മിദേവമ്മയെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു. കോലാർ ജില്ലയിലെ സ്‌കൂളിൽ സെപ്‌റ്റിക് ടാങ്ക് വൃത്തിയാക്കാൻ ദലിത് വിഭാഗത്തിൽപ്പെട്ട സ്‌കൂൾ കുട്ടികളോട് നിർദേശിച്ച സംഭവവും അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ബെംഗളൂരു ആന്ദ്രഹള്ളി സർക്കാർ മോഡൽ പ്രൈമറി സ്‌കൂളിൽ കുട്ടികളെ കൊണ്ട് ടോയ്‌ലറ്റ് കഴുകിപ്പിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ

Tags:    
News Summary - Principal arrested for flushing toilet with children in Bengaluru school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.