ന്യൂഡൽഹി: അഗസ്റ്റ-വെസ്റ്റലാൻഡ് ഹെലികോപ്ടർ ഇടപാടിൽ കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനും കുടുംബത്തി നും പങ്കുണ്ടെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഗസ്റ്റ-വെസ്റ്റ്ലാൻഡ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിൽ അഹമ്മദ് പട്ടേലിൻെറ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്തകൾക്ക് പിന്നാലെയാണ് മോദിയുടെ ആരോപണം.
അതേസമയം, അഹമ്മദ് പട്ടേലിന് ഹെലികോപ്ടർ ഇടപാടിൽ പങ്കുണ്ടെന്ന വാർത്തകൾ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേൽ നിഷേധിച്ചു. ഡൽഹി ഹൈകോടതിയിലായിരുന്നു ചില പ്രമുഖ യു.പി.എ നേതാക്കളെ ഇടപാടിൽ കുടുക്കാൻ നീക്കം നടക്കുന്നതായി മിഷേൽ ആരോപിച്ചത്. താൻ ആരുടെയും പേര് ഇടപാടുമായി ബന്ധപ്പെട്ട ്പറഞ്ഞിട്ടില്ലെന്നും മിഷേൽ കോടതിയെ അറിയിച്ചു. ഇ.ഡി ചാർജ് ഷീറ്റ് കോടതിയിൽ സമർപ്പിക്കുന്നതിന് മുമ്പ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതായും മിഷേൽ ആരോപിച്ചു.
റഫാൽ ഇടപാട് തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ മോദി സർക്കാറിനെതിരെ കോൺഗ്രസ് ആയുധമാക്കിയിരുന്നു. ഇതിനെ പ്രതിരോധിക്കാനായി അഗസ്റ്റ-വെസ്റ്റലാൻഡ് ഇടപാട് ഉയർത്തുമെന്ന് സൂചനയാണ് മോദി നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.