ന്യൂഡൽഹി: വിദേശ ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് മുന്തിയ പരി ഗണനയാണ് സർക്കാർ നൽകുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ലോക്സഭയിൽ പ റഞ്ഞു.
പ്രവാസികളുടെ പരാതികൾ ‘മദദ്’ (സഹായം) പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും അതിനനുസരിച്ച് കൃത്യമായ നിരീക്ഷണത്തോടെ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നുണ്ട്.
ഇന്ത്യയിലെയും വിദേശത്തെയും കാര്യാലയങ്ങൾ വഴിയും മറ്റ് ഏതു മാർഗത്തിലൂടെയും പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്താവുന്നതാണ്. 2015 ഫെബ്രുവരി മുതൽ 2019 ജൂലൈ വരെ 50,605 പരാതികൾ ‘മദദി’ൽ ലഭിച്ചതിൽ 44,360 എണ്ണത്തിനും പരിഹാരം കണ്ടതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.