ഉത്തർപ്രദേശിൽ പൂജാരിയും സന്യാസിനിയും ക്ഷേത്രത്തിനകത്ത്​ കൊല്ലപ്പെട്ട നിലയിൽ

മഹാരാജ്ഗഞ്ച് (യു.പി): ഉത്തർ പ്രദേശിൽ പൂജാരിയെയും സന്യാസിനിയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മഹാരാജ്ഗഞ്ചിലെ മഹദേയ ഗ്രാമത്തിലെ ക്ഷേത്രത്തിനുള്ളിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മഹദേയ ഗ്രാമവാസിയായ രാം രത്തൻ മിശ്ര (73), നേപ്പാൾ സ്വദേശിനി കലാവതി (68) എന്നിവരാണ്​ കൊല്ലപ്പെട്ടത്​.

വ്യാഴാഴ്‌ച രാത്രിയാണ്‌ സംഭവം. സ്വന്തമായി നിർമിച്ച ദേവി ​േ​ക്ഷത്രത്തിൽ തന്നെയായിരുന്നു രാം രത്തൻ മിശ്രയുടെ താമസവും.

രണ്ടര​ പതിറ്റാണ്ട്​ മുമ്പ്​ നേപ്പാളിൽനിന്നും വന്ന കലാവതിയും ഇവിടെ താമസിച്ച്​ ആരാധന നടത്തിവരികയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പ്രദേശവാസികളെ ചോദ്യം ചെയ്തു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് അയച്ചു.

Tags:    
News Summary - priest killed inside temple in Uttar Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.