ബി.ജെ.പി എം.എൽ.എയുടെ മകളുടെ വിവാഹം നടത്തിയിട്ടില്ലെന്ന് പൂജാരി

ന്യൂഡൽഹി: അന്യ ജാതിയിൽപെട്ട യുവാവിനെ വിവാഹം കഴിച്ചതി​​​ന്‍റെ പേരിൽ ഭീഷണിയുണ്ടെന്ന ബി.ജെ.പി എം.എൽ.എയുടെ മകളുടെ പരാതിക്കിടെ, വിവാഹം നടത്തിയിട്ടില്ലെന്ന വാദവുമായി പൂജാരി. റാം ജാനകി ക്ഷേത്രത്തിലെ പൂജാരി പരശുറാം ദാസ് മാധ്യമ ങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ദലിതനായ അജിതേഷ് കുമാർ എന്ന യുവാവിനെ വിവാഹം കഴിച്ചതിന്‍റെ പേരിൽ ബി.ജെ.പി എം.എൽ.എ രാജേഷ് മിശ്രയുടെ മകൾ സാക്ഷി മിശ്ര പിതാവിൽ നിന്ന് ഭീഷണിയുണ്ടെന്ന് സമൂഹമാധ്യങ്ങളിലൂടെ വെളിപ്പെടുത്തിയതോടെയാണ് സംഭവം വിവാദമായത്. വിവാഹിതരായെന്ന് തെളിയിക്കാൻ സാക്ഷി ഹാജരാക്കിയ സർട്ടിഫിക്കറ്റിൽ റാം ജാനകി ക്ഷേത്രത്തിൽ വെച്ചായിരുന്നു ചടങ്ങെന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ക്ഷേത്രത്തിലെ പൂജാരിയുടെ പ്രതികരണം.

സർട്ടിഫിക്കറ്റ് വ്യാജമാണ്. ഇവിടെ അങ്ങിനെ ഒരു വിവാഹം നടന്നിട്ടില്ല -പൂജാരി വ്യക്തമാക്കി. പ്രദേശവാസികളും പൂജാരിയുടെ വാക്കുകളെ ശരിവെക്കുകയാണ്. ജൂലൈ നാലിന് സാക്ഷിയും അജിതേഷും വിവാഹിതരായതായാണ് സർട്ടിഫിക്കറ്റ് പറയുന്നത്.

ഉത്തര്‍പ്രദേശിലെ ബി.ജെ.പി. എം.എല്‍.എയാണ് രാജേഷ് മിശ്ര. ദിവസങ്ങൾക്കു മുമ്പാണ് അന്യ ജാതിയിൽപെട്ട യുവാവിനെ വിവാഹം കഴിച്ചതി​​​​​​​െൻറ പേരിൽ രാജേഷ് മിശ്ര ഭീഷണിപ്പെടുത്തുന്നതായി മകൾ സമൂഹമാധ്യങ്ങളിലൂടെ വെളിപ്പെടുത്തിയത്. പിതാവ് ഏർപ്പെടുത്തിയ ഗുണ്ടകളിൽ നിന്നും ഒളിച്ച്​ ജീവിക്കുകയാണ്​. തങ്ങളെ സമാധാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാൻ അനുവദിക്കണം. തനിക്കും ഭര്‍ത്താവിനും അദ്ദേഹത്തി​​​​​​​െൻറ കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ പിതാവും സഹോദരനുമായിരിക്കും ഉത്തരവാദികളെന്നും സാക്ഷി സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. തങ്ങളെ വെറുതെ വിടണമെന്ന് ടി.വി ചാനലിലൂടെയും മകൾ പിതാവിനോട് അഭ്യർഥിച്ചിരുന്നു.

Tags:    
News Summary - priest-denies-sakhshi-ajitesh-marriage-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.