‘ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നത് പാകിസ്താനിൽ അണുബോംബ് ഇടുന്നതിന് തുല്യം’

മുംബൈ: തെരഞ്ഞെടുപ്പിൽ താമര ചിഹ്നത്തിൽ അമർത്തുന്നത് പാകിസ്താനിൽ അണുബോംബ് ഇടുന്നതിന് തുല്യമാണെന്ന് ബി.ജെ.പി നേതാവും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയുമായ കേശവ് പ്രസാദ് മൗര്യ. താനെയിൽ ബി.ജെ.പി സ്ഥാനാർഥിക്ക് വേണ്ടി നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു കേശവ് പ്രസാദിന്‍റെ പ്രസ്താവന.

ലക്ഷ്മീ ദേവി സൈക്കിളിലോ വാച്ചിലോ അല്ല ഇരിക്കുന്നതെന്നും താമരയിലാണെന്നും മറ്റു പാർട്ടി ചിഹ്നങ്ങളെ ലക്ഷ്യം വെച്ച് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ താമര ഇനിയും വിരിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബർ 21നാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ 24ന് വോട്ടെണ്ണും.

Tags:    
News Summary - pressing-lotus-symbol-means-dropping-nuclear-bomb-on-pakistan-sayes-bjp leader-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.