രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പോരാട്ടം വ്യക്തികൾ തമ്മിലല്ല, ആശയങ്ങൾ തമ്മിലാണെന്ന് യശ്വന്ത് സിൻഹ

ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പോരാട്ടം രണ്ട് വ്യക്തികൾ തമ്മിലല്ലെന്ന് പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹ. ആശയങ്ങൾ തമ്മിലാണ് മത്സരം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അസാധാരണമായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈദരാബാദിൽ ടി.ആർ.എസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും സമവായത്തിൽ വിശ്വസിച്ചിരുന്നില്ല. മറിച്ച് ഏറ്റുമുട്ടലിൽ മാത്രമായിരുന്നു അദ്ദേഹത്തിന് വിശ്വാസം. രാഷ്ട്രപതി സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം പ്രധാനമന്ത്രിയെ വിളിച്ചിരുന്നു. എന്നാൽ, ഫോണിൽ അദ്ദേഹത്തെ ലഭ്യമായില്ല. അതിന് ശേഷം ഇതുവരെയും തന്റെ ഫോൺകോളിന് പ്രധാനമന്ത്രി മറുപടി നൽകിയില്ലെന്ന് സിൻഹ ആരോപിച്ചു.

പരിപാടിയിൽ പ​ങ്കെടുത്ത കെ.ചന്ദ്രശേഖർ റാവു എല്ലാദിവസവും ഭരണഘടന സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയാണ് എൻ.ഡി.എ സർക്കാർ ചെയ്യുന്നതെന്നും പറഞ്ഞു. മഹാരാഷ്ട്രയിലേത് പോലെ ടി.ആർ.എസ് സർക്കാറിനേയും താഴെയിറക്കാനാണ് അവരുടെ ശ്രമമെന്നും ചന്ദ്രശേഖർ റാവു ആരോപിച്ചു.

Tags:    
News Summary - Presidential Poll Not a Fight Between Individuals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.