ദ്രൗപതി മുർമു
തിരുവനന്തപുരം: നാവികദിനാഘോഷങ്ങൾക്കും നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾക്കും കേരളം ഇന്ന് വേദിയാകുന്നു. ബുധനാഴ്ച വൈകീട്ട് നാലുമുതൽ ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന ആഘോഷപ്രകടനങ്ങളിൽ രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയാകും. വൈകീട്ട് 4.20ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന രാഷ്ട്രപതിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിക്കും. തുടർന്ന് ശംഖുമുഖത്ത് നാവികദിനാഘോഷ പരിപാടിയിൽ പങ്കെടുക്കും. രാത്രി ഏഴോടെ രാഷ്ട്രപതി ലോക് ഭവനിലെത്തും. വ്യാഴാഴ്ച രാവിലെ 9.45ന് ഡൽഹിക്ക് മടങ്ങും.
ആദ്യമായാണ് കേരളം നാവികാഘോഷങ്ങൾക്ക് വേദിയാകുന്നത്. ഐ.എൻ.എസ് വിക്രാന്ത് ഉള്‍പ്പെടെ 19 യുദ്ധക്കപ്പലുകള്‍, ഒരു അന്തര്‍വാഹിനി, നാല് എഫ്.ഐ.സികള്‍, കൂടാതെ യുദ്ധവിമാനങ്ങളും നിരീക്ഷണ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉള്‍പ്പെടെ 32 വിമാനങ്ങളും അഭ്യാസപ്രകടനങ്ങളിൽ പങ്കെടുക്കുമെന്ന് നാവികസേനാ ദക്ഷിണമേഖലാ കമാന്‍ഡിങ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ വൈസ് അഡ്മിറല്‍ സമീര്‍ സക്സേന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.