ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ പ്രക്രിയക്കാണ് രാജ്യം തയാറെടുക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ രാജ്കോട്ടിൽ എയിംസിന് തറക്കല്ലിട്ടതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ പരാമർശം. വെല്ലുവിളികൾ നിറഞ്ഞ വർഷമാണ് കടന്നു പോകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ കോവിഡ് വാക്സിൻ എത്തുമെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ പറഞ്ഞു. എയിംസിനായി 201 ഏക്കർ ഭൂമിയാണ് സർക്കാർ അനുവദിച്ചത്.
1,195 കോടി മുടക്കിയാണ് എയിംസ് നിർമിക്കുന്നത്. 2022 പകുതിയോടെ നിർമാണം പൂർത്തിയാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 125 എം.ബി.ബി.എസ് സീറ്റുകളും 60 നഴ്സിങ് സീറ്റുകളും എയിംസിലുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.