നിശ്ചല ദൃശ്യം തള്ളിയത്​ മഹാരാഷ്​ട്രയോടുള്ള വിരോധം -സുപ്രിയ സുലെ

മുംബൈ: റിപ്പബ്ലിക്​ ദിന പരേഡിൽ നിന്ന്​ മഹാരാഷ്​ട്രയുടെ നിശ്ചല ദൃശ്യം കേന്ദ്രസർക്കാർ ഒഴിവാക്കിയത്​ മുൻവിധിയോടെയാണെന്ന്​ എൻ.സി.പി എ​ം.പി സുപ്രിയ സുലെ. കേന്ദ്രസർക്കാർ മഹാരാഷ്​ട്രയോട്​ വിരോധത്തോടെയാണ്​ പെരുമാറുന്നത്​. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന മഹാരാഷ്​ട്രയോട്​ കേന്ദ്രസർക്കാറിന്​​ ചിറ്റമ്മ നയമാണെന്നും സുലെ ട്വിറ്ററിലൂടെ ആരോപിച്ചു.

രാജ്യത്തി​​​െൻറ ആഘോഷമായ റിപ്പബ്ലിക്​ ദിനത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും ​പ്രാതിനിധ്യം നൽകുകയാണ്​ കേന്ദ്രസർക്കാർ ചെയ്യേണ്ടിരുന്നത്​. എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ ഒഴിവാക്കുകയാണ്​ കേന്ദ്രം ചെയ്​തതെന്നും സുപ്രിയ സുലെ വിമർശിച്ചു.

ബി.ജെ.പി ഇതര സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങൾ ഒഴിവാക്കിയത്​ എന്തുകൊണ്ടെന്ന്​ വിശദീകരിക്കണമെന്ന്​ ശിവസേന നേതാവ്​ സഞ്​ജയ്​ റാവത്ത്​ ആവ​ശ്യപ്പെട്ടു. മഹാരാഷ്​ട്ര സർക്കാർ ഇക്കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - "Prejudice" -Supriya Sule As Maharashtra's Republic Day Tableau Idea Rejected - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.