ഗർഭിണിയായ യുവതിയെ കൂട്ടബലാത്സം​ഗം ചെയ്ത ശേഷം തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം

ഭോപാൽ: ​മധ്യപ്രദേശിൽ ​ഗർഭിണിയായ യുവതിയെ കൂട്ടബലാത്സം​ഗം ചെയ്ത ശേഷം തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ചാന്ദ് കാ പൂര ​ഗ്രാമത്തിലാണ് സംഭവം. മൂന്ന് പേരടങ്ങുന്ന സം​ഘം 34കാരിയായ യുവതിയെ കൂട്ടബലാത്സം​ഗം ചെയ്യുകയായിരുന്നു. ശരീരത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റ യുവതി ​ഗ്വാളിയോറിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ലൈം​ഗികാരോപണം നേരിടുന്ന ഭർത്താവിനെതിരെയുള്ള കേസ് ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയെ കാണാനെത്തിയതായിരുന്നു യുവതി. ഇതിനിടെ പരാതിക്കാരിയുടെ വീട്ടിലുണ്ടായിരുന്ന മൂന്നം​ഗ സംഘം യുവതിയെ ബലാത്സം​ഗം ചെയ്യുകയും തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ യുവതിയെ ആശുപത്രിയിലെത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യുവതി സംഭവം വെളിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം.

അതേസമയം സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

Tags:    
News Summary - Pregnant woman gang-raped, set ablaze in Madhya Pradesh's Morena battling for life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.