നാൻസി, റമദാനിൽ ഇതിൽപരമെന്ത്​ പുണ്യമാണ്​ നിനക്ക്​ ചെയ്യാനാകുക?- വ്രതശുദ്ധിയോടെ കോവിഡ്​ ഡ്യൂട്ടിയിലാണ്​ ഗർഭിണിയായ ഈ നഴ്​സ്​

സൂറത്ത്​: മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്ത്​ ആഞ്ഞടിക്കു​േമ്പാൾ ജാഗ്രതയിലും കരുതലിലുമാണ്​ കോവിഡ്​ മുന്നണി പോരാളികൾ. അർപണബോധമുള്ള നിസ്വാർഥ സേവനത്തിൽ തളരാതെ മുന്നേറുകയാണ്​ അവർ. ആ പോരാട്ടത്തിൽ തിളങ്ങുന്ന ഒരു അധ്യായം എഴുതിച്ചേർക്കുകയാണ്​ ഗുജറാത്തിലെ സൂറത്തിൽ നിന്നുള്ള നഴ്​സായ നാൻസി ആയേഷ മിസ്​ത്രി. നാല്​ മാസം ഗർഭിണിയായ നാൻസി തന്‍റെ അവശതകളും ആകുലതകളും മാറ്റിവെച്ചാണ്​ കോവിഡ്​ രോഗികളു​െട പരിചരണത്തിനായി എത്തുന്നത്​. അതും, റമദാൻ വ്രതത്തിന്‍റെ പുണ്യമേറ്റുവാങ്ങിക്കൊണ്ട്​...


അടൽ കോവിഡ്​ 19 സെന്‍ററിന്‍റെ അൽതാൻ കമ്യൂണിറ്റി ഹാളിലാണ്​ നാൻസി സേവനമനുഷ്​ഠിക്കുന്നത്​. ദിവസവും എട്ട്​ മുതൽ പത്ത്​ മണിക്കൂർ വരെ അവർ ഇവിടെ ​കോവിഡ്​​ രോഗികളെ പരിചരിക്കുന്നു. തനിക്ക്​ വൈറസ്​ ബാധയേറ്റാലുണ്ടാകുന്ന ഭവിഷ്യത്തുകൾ എല്ലാം അറിഞ്ഞിട്ടും എന്തിന്​ ഇത്ര റിസ്​ക്​ എടുക്കുന്നു എന്ന ചോദ്യത്തിന്​ നാൻസിയുടെ മറുപടി ഇതാണ്​

-'എന്‍റെയുള്ളിൽ ഒരു കുഞ്ഞ്​ വളരുന്നുണ്ട്​ എന്നെനിക്കറിയാം. പക്ഷേ, ഈ രോഗികളെ പരിചരിക്കുകയെന്നത്​ എന്‍റെ കടമയാണ്​. വ്രതശുദ്ധിയുടെ ഈ നാളുകളിൽ രോഗികളെ പരിചരിക്കാൻ അവസരം ലഭിച്ചത്​ ദൈവാനുഗ്രഹമായാണ്​ കണക്കാക്കുന്നത്​. ഇവരെ പരിചരിക്കുന്നതും ഒരു പ്രാർഥനയായാണ്​ ഞാൻ കാണുന്നത്​. തിരി​െക ഇവരുടെ പ്രാർഥനയും എനിക്ക്​ ഉണ്ട്​. അതുകൊണ്ടുതന്നെ എനിക്കും കുഞ്ഞിനും ഒരു കുഴപ്പവും വരികയില്ല'.


കോവിഡ്​ വ്യാപനത്തിന്‍റെ ആദ്യ തരംഗത്തിലും ഇതേ കോവിഡ്​ സെന്‍ററിൽ ഡ്യൂട്ടിയിലായിരുന്നു നാൻസി. സമൂഹ മാധ്യമങ്ങളിലൂടെ നാൻസിയുടെ സേവനത്തിന്‍റെ വിവരമറിഞ്ഞ്​ നിരവധി പേരാണ്​ അഭിനന്ദനവുമായെത്തുന്നത്​. 

Tags:    
News Summary - Pregnant nurse in Surat continues her Covid-19 duty while observing Ramadan fasting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.