Posted On
date_range Updated On
date_range വാഹനാപകടം; പ്രവീൺ തൊഗാഡിയ അത്ഭുതകരമായി രക്ഷപ്പെട്ടു
ഗുജറാത്ത്: വി.എച്ച്.പി നേതാവ് പ്രവീൺ തൊഗാഡിയ വാഹനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. സൂറത്ത് ജില്ലയിലെ കാംരെജിൽ തൊഗാഡിയ സഞ്ചരിച്ച വാഹനത്തിനു പിന്നിൽ ട്രക്ക് ഇടിക്കുകയായിരുന്നു. സൂറത്തിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകും വഴിയാണ് അപകടം. ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. തൊഗാഡിയയും വാഹനത്തിലുണ്ടായിരുന്നവരും സുരക്ഷിതരാണെന്നും പൊലീസ് പറഞ്ഞു.
എന്നാൽ ബുള്ളറ്റ് പ്രൂഫ് അല്ലാത്ത വാഹനമായിരുന്നുവെങ്കിൽ തന്നെ വെടിവെച്ചു കൊല്ലുമായിരുന്നെന്ന് തൊഗാഡിയ പറഞ്ഞു. ഇസഡ് പ്ലസ് സുരക്ഷ ഒഴിവാക്കിയ ഗുജറാത്ത് സർക്കാർ നടപടി മനപൂർവ്വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി
നേരത്തെ തനിക്കെതിരെ വധ ഭീഷണിയുണ്ടെന്നും, രാജസ്ഥാൻ പൊലീസ് തന്നെ കൊല്ലാൻ ശ്രമിക്കുന്നുവെന്നും കാണിച്ച് തൊഗാഡിയ രംഗത്ത് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.