'ആസിഫ എൻെറ മകളാണ്, പ്രിത്വിയെപ്പോലെ' -പ്രതിഭ

മംഗളൂരു;ജമ്മു-കശ്മീർ ബലാത്സംഗകൊലക്കിരയായ ആസിഫയെ താൻ മകൾ പ്രിത്വിയായി കാണുകയാണെന്ന് മംഗളൂരു കോർപറേഷൻ കോൺഗ്രസ് കൗൺസിലർ പ്രതിഭ കുളെ പറഞ്ഞു. മഹിളാകോൺഗ്രസ് നേതാക്കൾക്കൊപ്പം തിങ്കളാഴ്ച ഡി.സി.സി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

ഏതൊരു അമ്മ മനസ്സിന്റെയും നോവ് ഇതാവും.താൻ ഹിന്ദുമത വിശ്വാസിയാണ്. എന്നാൽ ബി.ജെ.പിയെ മുൻനിറുത്തി ഹിന്ദുവിനെ വിലയിരുത്തുന്ന നിലവിലെ സാഹചര്യത്തിൽ ലജ്ജിക്കുന്നു. ഭാരത് മാതാ കീ ജയ് വിളിക്കുന്നവരിൽ നിന്ന് കുട്ടികളും സ്ത്രീകളും സുരക്ഷിതരല്ലെന്നത് അനുഭവമാണ്.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ കൊഡിഗരെയിൽ തന്നെ തടഞ്ഞ് ആ സഹോദരന്മാർ കാണിച്ച അതിക്രമങ്ങൾക്ക് സാക്ഷ്യമായി അവർ വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു. വാർത്ത സമ്മേളനത്തിൽ സാലിയൻ,ശകുന്തള കാമത്ത്,ജസിന്ത ഡിസൂസ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - pratibha kulai -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.