Posted On
date_range Updated On
date_range ആരോപണം മറുപടി അർഹിക്കാത്തത്, കമൽഹാസന് രാഷ്ട്രീയം അറിയില്ലെന്ന് പ്രകാശ് കാരാട്ട്
ചെന്നൈ: മക്കൾ നീതിമയ്യം നേതാവും നടനുമായ കമൽഹാസന് രാഷ്ട്രീയം അറിയില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പണം വാങ്ങിയാണ് കമ്യൂണിസ്റ്റ് പാർട്ടി ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയതെന്ന് കമൽ ആരോപിച്ചിരുന്നു.
കമൽഹാസന്റെ ഈ ആരോപണത്തിന് മറുപടിയില്ലെന്ന് പ്രകാശ് കാരാട്ട് പ്രതികരിച്ചു. 25 കോടി രൂപ കൈപ്പറ്റിയാണ് ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയതെന്ന് കമൽഹാസൻ പറഞ്ഞിരുന്നു.
ഇതാണ് കമ്യൂണിസ്റ്റ് പാർട്ടിയെ ചൊടിപ്പിച്ചത്. തമിഴ്‌നാട്ടിൽ ഭരണമാറ്റമുണ്ടാകും. ഡി.എം.കെ സർക്കാർ അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.