ബാങ്ക് പണിമുടക്ക്; പ്രധാന ഇടപാടുകള്‍ ഉടനെ പൂര്‍ത്തീകരിക്കണം, മുന്നറിയിപ്പുമായി എസ്.ബി.ഐ
ന്യൂഡല്‍ഹി: രാജ്യവ്യാപക പണിമുടക്ക് വരുന്ന സാഹചര്യത്തിൽ പ്രധാന ബാങ്ക് ഇടപാടുകള്‍ ഉടനെ പൂര്‍ത്തീകരിക്കണമെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സെപ്റ്റംബര്‍ 28 മുതല്‍ 30 വരെ മൂന്ന് ദിവസത്തേക്കാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യു.എഫ്.ബി.യു) പണിമുടക്ക്.
സെപ്റ്റംബർ 28, 29, 30 എന്നീ മൂന്ന് ദിവസങ്ങളിലാണ് രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബർ 26ന് നാലാം ശനിയും, സെപ്റ്റംബർ 27 ഞായറും ആയതിനാൽ ആ ദിവസങ്ങളിലെ അവധിക്ക് ശേഷമായിരിക്കും സമരം. ഇത് തുടർച്ചയായി അഞ്ച് ദിവസം ശാഖകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുമെന്നും എസ്.ബി.ഐ അധികൃതർ അറിയിച്ചു.
പണിമുടക്കില്‍ ജീവനക്കാരുടെ പങ്കാളിത്തം അനുസരിച്ച് ബാങ്ക് ശാഖകളുടെ പ്രവര്‍ത്തനം ബാധിക്കാമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ ശാഖയില്‍ നേരിട്ട് എത്തി ചെയ്യേണ്ട ഇടപാടുകളും രേഖകള്‍ സമര്‍പ്പിക്കേണ്ട കാര്യങ്ങളും സെപ്റ്റംബര്‍ 28ന് മുമ്പ് പൂര്‍ത്തിയാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ സെപ്റ്റംബർ 27 ഞായറാഴ്ച പൊതുമേഖലാ ബാങ്കുകളും ഗ്രാമീണ ബാങ്കുകളും തുറന്നു പ്രവർത്തിക്കും. എ.ടി.എം, ഇന്റർനെറ്റ് ബാങ്കിങ്, യോനോ ആപ്പ്, മൊബൈൽ ബാങ്കിങ്, യു.പി.ഐ സേവനങ്ങളും കസ്റ്റമർ സർവിസ് പോയന്റുകളും തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കാമെന്ന് എസ്.ബി.ഐ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.