Posted On
date_range Updated On
date_range ഒരു കോൺഗ്രസ് എം.എൽ.എകൂടി പാർട്ടി വിട്ടു
ഭുവനേശ്വർ: ഒഡിഷയിലെ കോൺഗ്രസ് എം.എൽ.എ പ്രകാശ് ബെഹറ പാർട്ടിവിട്ടു. എം.എൽ.എമാരുട െ തുടർച്ചയായ രാജി സംസ്ഥാനത്ത് കോൺഗ്രസിന് തലവേദന സൃഷ്ടിക്കുകയാണ്. നേരേത്ത എം.എൽ.എമാരായ നബകിഷോർ ദാസ്, ജോഗേഷ് സിങ്, കൃഷ്ണ ചന്ദ്ര സാഗരിയ എന്നിവർ പാർട്ടിയിൽനിന്ന് രാജിവെച്ചിരുന്നു.
ഇതിൽ ദാസും സിങ്ങും ബിജു ജനതാദളിൽ ചേർന്നപ്പോൾ സാഗരിയ ബി.എസ്.പിയിൽ േചക്കേറി. ഒഡിഷ കോൺഗ്രസ് നേതൃത്വത്തിെൻറ അവഗണനയിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ബെഹറ രാഹുൽ ഗാന്ധിക്ക് അയച്ച കത്തിൽ പറഞ്ഞു.
കട്ടക് ജില്ലയിലെ സാലിപൂർ മണ്ഡലത്തിൽനിന്നാണ് ബെഹറ എം.എൽ.എയായത്. മറ്റു പാർട്ടികളിലേക്ക് മാറുന്ന കാര്യം അനുയായികളുമായി ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബെഹറയുടെ രാജിയോടെ, 147 അംഗ ഒഡിഷ നിയമസഭയിൽ കോൺഗ്രസ് എം.എൽ.എമാരുടെ എണ്ണം 11 ആയി ചുരുങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.