ന്യൂഡൽഹി: ഒഡിഷയിൽ പാർട്ടി വിട്ട മുതിർന്ന കോൺഗ്രസ് നേതാവും എം.എൽ.എയുമായ പ്രകാശ് ചന്ദ്ര ബെഹ്റ ബി.ജെ.പിയിൽ ചേർന്നു. നേതൃത്വത്തിെൻറ അവഗണന കാരണമാണ് കോൺഗ്രസ് വിട ്ടതെന്ന് ഞായറാഴ്ച ന്യൂഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ബെഹ്റ പറഞ്ഞു.
മിന്നലാക്രമണങ്ങൾ നടത്താനുള്ള കേന്ദ്ര സർക്കാറിെൻറ തീരുമാനത്തെ യുവജനങ്ങളടക്കം എല്ലാവരും ഇേപ്പാൾ അഭിനന്ദിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ താൻ അംഗീകരിക്കുന്നുെവന്നും അദ്ദേഹം വിശദീകരിച്ചു. ബെഹ്റയുടെ വരവ് ഒഡിഷയിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള മോദിയുടെ ശ്രമങ്ങൾക്ക് കരുത്തുപകരുെമന്ന് വാർത്തസമ്മേളനത്തിൽ പെങ്കടുത്ത കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.