Posted On
date_range Updated On
date_range മഹാരാഷ്ട്ര: ശിവസേനക്ക് പ്രഹർ ജനശക്തി പാർട്ടിയുടെ പിന്തുണ
മുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പിയുമായി സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കവെ ശിവസേനക്ക് പിന്തുണ പ്രഖ്യാപിച്ച് പ ്രഹർ ജനശക്തി പാർട്ടി (പി.ജെ.പി). സേനാ അധ്യക്ഷൻ ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയ പി.ജെ.പി എം.എൽ.എമാർ പിന്തുണ കത്ത് കൈമാറി.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റിലാണ് പ്രഹർ ജനശക്തി പാർട്ടി വിജയിച്ചത്. അചൽപുർ മണ്ഡലത്തിൽ നിന്ന് ബച്ചു കഡുവും മെൽഘാട്ട് മണ്ഡലത്തിൽ നിന്ന് രാജ്കുമാർ പട്ടേലുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം, ഭരണകാലാവധിയായ അഞ്ച് വർഷം വീതം വെക്കണമെന്ന നിലപാടിലാണ് ശിവസേന. കൂടാതെ, ഈ ധാരണ രേഖാമൂലം എഴുതി നൽകണമെന്നും ബി.ജെ.പി നേതൃത്വത്തോട് സേന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.