Posted On
date_range Updated On
date_range പ്രജ്ഞ താക്കൂർ രാജ്യത്തിൻെറ നിഷ്കളങ്കയായ മകളെന്ന് ശിവരാജ് സിങ് ചൗഹാൻ
ന്യൂഡൽഹി: മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും ഭോപാൽ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയുമായ പ്രജ്ഞ സിങ് താക്ക ൂർ ദേശസ്നേഹിയും ഇന്ത്യയുടെ നിഷ്കളങ്കയായ മകളുമാണെന്ന് ബി.ജെ.പി നേതാവ് ശിവരാജ് സിങ് ചൗഹാൻ. പ്രജ്ഞ താക്കൂർ വൻ ഭൂരിപക്ഷത്തോടെ ഭോപാലിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2008 സെപ്തംബറിൽ ആറ് പേർ മരിക്കുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത മാലേഗാവ് സ്ഫോടനക്കേസിൽ പ്രജ്ഞ താക്കൂറിനെതിരെ കള്ളക്കേസ് എടുക്കുകയായിരുന്നു.
പ്രജ്ഞയുടെ കാര്യത്തിൽ നിയമം ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും ഹിന്ദു ഭീകരതയെന്ന വ്യാജപ്രചാരണം ഉയർത്തിയെടുക്കുന്നതിൽ ദിഗ് വിജയ് സിങ് ആയിരുന്നു ബുദ്ധികേന്ദ്രമെന്നും ശിവരാജ് സിങ് ചൗഹാൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.