ന്യൂഡൽഹി: മഹാത്മ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോദ്സെ ദേശഭക്തനാണെന്ന് ലോക്സഭയി ൽ വാദിച്ച ബി.ജെ.പി ഭോപാൽ എം.പിയും മാലേഗാവ് സ്ഫോടന കേസ് പ്രതിയുമായ പ്രജ്ഞസിങ് ഠാ കുർ പ്രതിഷേധങ്ങൾക്കൊടുവിൽ മാപ്പു പറഞ്ഞു. മനസ്സോടെയല്ല, പ്രതിപക്ഷത്തിെൻറ നിർബ ന്ധം മൂലം. ‘നാഥുറാം ഗോദ്സെയെ ദേശഭക്തനെന്ന് വിളിച്ചിട്ടില്ല. എങ്കിലും വികാരം വ്രണപ് പെട്ടിട്ടുണ്ടെങ്കിൽ മാപ്പു പറയുന്നു’ -ലോക്സഭയിൽ പ്രജ്ഞസിങ് പറഞ്ഞു. രാവിലെ നടത്ത ിയ ഖേദപ്രകടന ശൈലിയിൽ തൃപ്തരാകാത്ത പ്രതിപക്ഷം സഭ നടത്താൻ അനുവദിക്കാതെ ഒച്ചപ്പാട് ഉയർത്തിയതിനെ തുടർന്ന് സ്പീക്കർ ഓം ബിർള വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിലെ ധാരണപ്രകാരമായിരുന്നു മാപ്പു പറയൽ.
ബി.ജെ.പി പാർലമെൻററി പാർട്ടി യോഗത്തിൽ പങ്കെടുക്കുന്നതിന് തൽക്കാല വിലക്ക് ഏർപ്പെടുത്തിയും പാർലമെൻറിെൻറ പ്രതിരോധകാര്യ സമിതിയിൽനിന്ന് ഒഴിവാക്കിയും പ്രജ്ഞക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചുവെന്ന് വരുത്താൻ ബി.ജെ.പി ശ്രമിച്ചിരുന്നു. എന്നാൽ, രാഷ്ട്രപിതാവിെൻറ ഘാതകനെ പാർലമെൻറിനുള്ളിൽവെച്ച് ദേശഭക്തനായി ചിത്രീകരിക്കാൻ ഒരു എം.പി മുതിരുന്നത് തെറ്റായ സന്ദേശമാണ് രാജ്യത്തിനും ലോകത്തിനും നൽകുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം വെള്ളിയാഴ്ച സഭാ നടപടികൾ മുന്നോട്ടു കൊണ്ടുപോകാൻ അനുവദിച്ചില്ല. നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു.
ഗാന്ധിജിയെ ആദരിച്ചും ഗോദ്സെയെ തള്ളിപ്പറഞ്ഞും നടുത്തളത്തിൽ മുദ്രാവാക്യങ്ങൾ ഉയർന്നു. സഭയുടെ കാര്യോപദേശ സമിതിയിൽ രാവിലെയുണ്ടായ ധാരണപ്രകാരം മാപ്പു പറയാൻ സ്പീക്കർ ഈ ഘട്ടത്തിൽ പ്രജ്ഞ സിങ്ങിനെ വിളിച്ചു. ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പറഞ്ഞെങ്കിലും, തെൻറ ഭാഗം ന്യായീകരിക്കുന്ന ഒരു പേജ് പ്രസ്താവനയാണ് പ്രജ്ഞ സിങ് നടത്തിയത്.
പ്രതിപക്ഷം വീണ്ടും രോഷാകുലരായി. പാർലമെൻററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പലവട്ടം ന്യായവാദങ്ങളുമായി എഴുന്നേറ്റു. സഭാതലം ശാന്തമാകാതെ വന്നതിനെ തുടർന്ന് സ്പീക്കർ കക്ഷിനേതാക്കളുടെ യോഗം വിളിച്ചു. വിശദീകരണങ്ങളില്ലാതെ നിരുപാധികം മാപ്പുപറയാൻ ധാരണയായി.
യൂത്ത് കോൺഗ്രസ് പ്രതിഷേധം
ന്യൂഡൽഹി: ബി.ജെ.പി എം.പി പ്രജ്ഞ സിങ് ഠാക്കൂറിന്റെ ഗോഡ്സെ പ്രസ്താവനക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. ഗാന്ധി വേഷത്തിൽ പാർലമെന്റിലേക്കായിരുന്നു പ്രവർത്തകരുടെ മാർച്ച്.
യൂത്ത് കോൺഗ്രസ് ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് പാർലമെൻറിന് സമീപം പൊലീസ് തടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.