മോഷ്ടിച്ച വസ്തുവാണെന്നറിയാതെ അത് കൈവശംവെക്കുന്നത് കുറ്റകരമല്ല -സുപ്രീംകോടതി

ന്യൂഡൽഹി: മോഷണമുതൽ കൈവശംവെക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീംകോടതി. പ്രതിക്ക് മോഷണമുതലാണ് താൻ കൈവശംവെക്കുന്നതെന്ന് അറിയാമായിരുന്നുവെന്നു തെളിയിക്കാൻ ഇത്തരം കേസുകളിൽ പ്രോസിക്യൂഷന് കഴിയണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

മോഷണമുതൽ കൈവശംവെച്ചുവെന്ന കേസിൽ മധ്യപ്രദേശിലെ കടയുടമയായ ശിവകുമാർ എന്നയാൾക്ക് കീഴ്കോടതി വിധിച്ച മൂന്നു വർഷത്തെ തടവും 1000 രൂപയും റദ്ദാക്കിയാണ് ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ഹൃഷികേഷ് റോയ് എന്നിവരടങ്ങിയ ബെഞ്ച് സുപ്രധാനമായ വിധി പ്രസ്താവിച്ചത്.

''മോഷണമുതലാണെന്നറിയാതെ അത് കൈവശംവെക്കുന്നത് നിയമപരമായി തെറ്റല്ല. പക്ഷേ, മോഷണത്തെക്കുറിച്ച് അറിഞ്ഞിട്ടും അത് കൈവശംവെക്കുന്നത് ക്രിമിനൽ കുറ്റമായി മാറും'' -ജസ്റ്റിസ് റോയ് പറഞ്ഞു.

Tags:    
News Summary - Possession of stolen property not knowing it to be stolen is not an offence says Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.