ഗുവാഹതി: രാജ്യത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള 73 ജില്ലകളില്‍ 45ഉം വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അരുണാചല്‍ പ്രദേശ് -18, മണിപ്പൂര്‍ -ഒമ്പത്, മേഘാലയ -ആറ്, ത്രിപുര -നാല്, സിക്കിം -നാല്, നാഗാലാന്‍ഡ് -മൂന്ന്, മിസോറാം -ഒന്ന് എന്നിങ്ങനെയാണ് ടി.പി.ആര്‍ 10ന് മുകളിലുള്ള ജില്ലകളുടെ കണക്ക്.
മേഖലയില്‍ മണിപ്പൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് -5974 പേര്‍. മേഘാലയ -4354, ത്രിപുര -3962, മിസോറാം -3730, സിക്കിം -1869, നാഗാലാന്‍ഡ് -1192 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ ചികിത്സയിലുള്ളവര്‍.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ കോവിഡ് പരിശോധനകളും നിയന്ത്രണ മാര്‍ഗങ്ങളും കര്‍ശനമാക്കണമെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. 10 ശതമാനത്തിലേറെ ടെസ്റ്റ് പോസിറ്റിവിറ്റി റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകള്‍ നിയന്ത്രണമേര്‍പ്പെടുത്തണം -അദ്ദേഹം വ്യക്തമാക്കി.
കോവിഡ് നിരക്കിലെ വര്‍ധനവിനെ തുടര്‍ന്ന് അസമില്‍ ഏഴ് ജില്ലകളില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.