ശ്രീനഗർ/ ന്യൂഡൽഹി: ജമ്മു കശ്മീരിലെ നവഷേരയിൽ തിർത്തി കടന്നെത്തിയ പാകിസ്താൻ ഡ്രോണുകൾക്കുനേരെ സൈന്യം വെടിയുതിർത്തു. നിയന്ത്രണ രേഖക്ക് സമീപം ഞായറാഴ്ച രാത്രിയാണ് ഡ്രോണുകൾ കണ്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷത്തെ ഓപറേഷൻ സിന്ദൂറിന് പിന്നാലെ കണ്ടതിന് സമാനമായി രാത്രി ആകാശം പ്രകാശമാനമാക്കുന്ന ട്രേസർ റൗണ്ടുകളുടെയും, വെടിയുണ്ടകളുടെയും വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
ഡ്രോണുകൾ തോക്കുകളോ ലഹരിമരുന്നുകളോ ഉപേക്ഷിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സൈന്യം ഈ പ്രദേശം നിരീക്ഷിച്ചുവരികയാണ്. ശനിയാഴ്ച പാക്കധീന കശ്മീർ ഭാഗത്തുനിന്നെത്തിയ ഒരു ഡ്രോൺ, സംഭ മേഖലയിൽ ആയുധങ്ങൾ നിക്ഷേപിച്ചിരുന്നു. ഡ്രോണുകൾക്ക് നേരെ മെഷീൻ ഗൺ ഉപയോഗിച്ചതായി സൈന്യം പറഞ്ഞു.
ഓപറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നിരവധി പാകിസ്താൻ ഡ്രോണുകൾ വെടിവച്ചിട്ടിരുന്നു. അതിനുശേഷം ഡ്രോൺ സാന്നിധ്യം കുറഞ്ഞെങ്കിലും, ഞായറാഴ്ച മാത്രം അഞ്ച് പാകിസ്താൻ ഡ്രോൺ നുഴഞ്ഞുകയറാൻ ശ്രമിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ അതിർത്തിയിലേക്ക് ആയുധങ്ങളും ലഹരിമരുന്നുകളും നിക്ഷേപിക്കാനും സർക്കാർ സ്‌പോൺസർ ചെയ്യുന്ന ഭീകരവാദ ഗ്രൂപ്പുകളെ സഹായിക്കാനുമാണ് പാകിസ്താൻ ഡ്രോണുകൾ ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.