കങ്കണയുടെ തലൈവിക്കെതി​െര എ.ഐ.എ.ഡി.എം.കെ; ചില സീനുകൾ നീക്കം ചെയ്യണമെന്ന്​ ആവശ്യം

ന്യൂഡൽഹി: കങ്കണ റണാവത്ത്​ നായികയാവുന്ന തലൈവിക്കെതിരെ പ്രതിഷേധവുമായി എ.ഐ.എ.ഡി.എം.കെ. യഥാർഥ്യവുമായി ബന്ധമില്ലാത്ത ചില രംഗങ്ങൾ സിനിമയിലുണ്ടെന്ന്​ എ.ഐ.എ.ഡി.എം.കെ പുറത്തിറക്കിയ പ്രസ്​താവനയിൽ പറയുന്നു. ഇത്തരം സീനുകൾ ഒഴിവാക്കണമെന്ന്​ തമിഴ്​നാട്​ മുൻ മന്ത്രിയും പാർട്ടി നേതാവുമായ ഡി.ജയകുമാർ ആവശ്യപ്പെട്ടു.

അണ്ണാദുരെയുടെ നേതൃത്വത്തിലുളള ആദ്യത്തെ ഡി.എം.കെ മന്ത്രിസഭയിൽ എം.ജി.ആർ മന്ത്രിയാവാൻ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും എന്നാൽ, കരുണാനിധി അദ്ദേഹത്തിന്‍റെ ആഗ്രഹത്തിന്​ തടയിട്ടുവെന്നും സിനിമയിൽ പറയുന്നുണ്ട്​. പക്ഷേ ഒരിക്കലും എം.ജി.ആർ സ്ഥാനത്തിന്​ വേണ്ടി ആഗ്രഹിച്ചിരുന്നില്ല. അണ്ണാദുരെ മന്ത്രിയാകാൻ ക്ഷണിച്ചപ്പോഴും അത്​ നിരസിക്കുകയാണ്​ എം.ജി.ആർ ചെയ്​തതെന്ന്​ ജയകുമാർ പറഞ്ഞു.

അണ്ണാദു​രെയുടെ മരണത്തിന്​ ശേഷം എം.ജി.ആറാണ്​ കരുണാനിധിയെ മുഖ്യമന്ത്രിയായി നിർദേശിക്കുന്നത്​. പിന്നീട്​ 1972ൽ അഭിപ്രായ ഭിന്നതകളെ തുടർന്ന്​ ഇരുവരും വേർപിരിയുകയായിരുന്നു. അതുപോലെ എം.ജി.ആർ അറിയാതെ ജയലളിത ഇന്ദിരാഗാന്ധിയുമായും രാജീവ്​ ഗാന്ധിയുമായും ബന്ധം പുലർത്തിയിരുന്നുവെന്ന പരാമർശവും തെറ്റാണെന്ന്​ ജയകുമാർ പറയുന്നു. ഈ സീനുകൾ കൂടി ഒഴിവാക്കിയാൽ സിനിമ വൻ വിജയമാവുമെന്നും ജയകുമാർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Portrayal of MGR-Jayalalithaa factually incorrect': AIADMK demands deletion of scenes from Thalaivii

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.