മൈസൂരു കൂട്ടബലാത്സംഗം നടന്ന സ്​ഥലം കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര സന്ദർശിച്ചപ്പോൾ

മൈസൂരു പീഡനക്കേസ്​: പ്രതികളെ നുണ പരിശോധനക്ക്​ വിധേയമാക്കും

ബംഗളൂരു: മൈസൂരു കൂട്ടമാനഭംഗ കേസിൽ അറസ്​റ്റിലായ പ്രതികളെ കർണാടക പൊലീസ്​ നുണ പരി​േശാധനക്ക്​ വിധേയമാക്കും. പ്രമാദമായ കേസിൽ ഇരയുടെ മൊഴി ഇതുവരെ ലഭിച്ചിട്ടില്ലെന്നതിനാൽ സാ​േങ്കതിക വിദ്യയുടെ സഹായത്തോടെ ശാസ്​ത്രീയ തെളിവു​ ​േശഖരിക്കുകയാണ്​ ​അന്വേഷണ സംഘത്തി​െൻറ ലക്ഷ്യം. കുറ്റപത്രം സമർപ്പിക്കുന്നതിന്​ മുമ്പായി ബ്രെയിൻ മാപ്പിങ്​, ശബ്​ദ വിശകലനം എന്നിവയടക്കമുള്ള പരമാവധി സാധ്യതകൾ ഇതിനായി പ്രയോജനപ്പെടുത്തും.

പീഡനത്തിനിരയായ മൈസൂർ സർവകലാശാല വിദ്യാർഥിനിയെ രക്ഷിതാക്കൾ ഹെലികോപ്​ടറിൽ മുംബൈയിലേക്ക്​ മാറ്റിയിരുന്നു. ഇവരുടെ മൊബൈൽ ​േഫാണുകൾ ഇപ്പോൾ സ്വിച്ച്​ ഒാഫ്​ ആണെന്നും അന്വേഷണ സംഘത്തോട്​ പ്രതികരിക്കുന്നില്ലെന്നും പൊലീസ്​ വൃത്തങ്ങൾ വെളിപ്പെടുത്തി.

ആഗസ്​റ്റ്​ 24ന്​ നടന്ന സംഭവത്തിൽ പ്രായപൂർത്തിയാവാത്ത പ്രതിയടക്കം ആറു പേർ ഇതുവരെ അറസ്​റ്റിലായി. ഒളിവിലുള്ള മറ്റൊരു പ്രതിക്കായി എസ്​.​െഎ.ടി അന്വേഷണം തുടരുകയാണ്​. സംഭവസ്​ഥലം ബുധനാഴ്​ച പ്രതിപക്ഷ നേതാവ്​ സിദ്ധരാമയ്യ സന്ദർശിച്ചു.

Tags:    
News Summary - polygraph test in Mysore rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.